ലാഹോർ: സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വായ്പാ പരിപാടിയെച്ചൊല്ലിയുള്ള ചർച്ചയിലാണ് പാകിസ്ഥാനും അന്താരാഷ്ട്ര നാണയ നിധിയും (ഐഎംഎഫ്). 1.1 ബില്യൺ ഡോളറിന്റെ ബെയ്‌ലൗട്ട് പാക്കേജ് അൺലോക്ക് ചെയ്യാനുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ സർക്കാർ കഠിനമായി ശ്രമിക്കുകയാണ്. എന്നാൽ, ഫണ്ടുകൾക്കായി ആഗോള വായ്പക്കാരനെ ബോധ്യപ്പെടുത്താൻ പാകിസ്ഥാന് സാധിക്കുന്നില്ല. ഈ ബുദ്ധിമുട്ടുള്ളതിനാൽ ഭരണകൂടം തികച്ചും പരിഭ്രാന്തിയിലാണെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.
പാകിസ്ഥാൻ അതിന്റെ ഏറ്റവും മോശം വസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥ, മുങ്ങുന്ന കറൻസി, പതിറ്റാണ്ടുകളായി ഉയർന്ന പണപ്പെരുപ്പം എന്നിവയാൽ ഭക്ഷ്യ-ഊർജ്ജ പ്രതിസന്ധികളാൽ നട്ടം തിരിയുകയാണ് പാകിസ്ഥാൻ. വായ്‌പ നൽകുന്നതിൽ നിന്നും ഐഎംഎഫ് വിട്ടുനിൽക്കുകയാണെന്നും, ഇത് തങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും പാകിസ്ഥാൻ പറയുന്നു. തങ്ങൾ പിച്ചക്കാരല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്.
അന്താരാഷ്ട്ര നാണയ നിധിയിൽ (ഐഎംഎഫ്) നിന്നുള്ള നിർണായക ഫണ്ടിംഗ് അൺലോക്ക് ചെയ്യാൻ ദക്ഷിണേഷ്യൻ രാജ്യം പാടുപെടുമ്പോൾ, പ്രതീക്ഷിച്ചതിലും വലിയ പലിശ നിരക്ക് വർദ്ധനവ് ഉണ്ടാവുകയും, പാകിസ്ഥാൻ രൂപ റെക്കോർഡ് താഴ്ന്ന നിലയിലെത്തുകയും ചെയ്തു. ഇതും പാകിസ്ഥാന് തിരിച്ചടിയായിരിക്കുകയാണ്. വ്യാഴാഴ്ച പ്രാദേശിക വ്യാപാരത്തിൽ രൂപയുടെ മൂല്യം യുഎസ് ഡോളറിന് 284 എന്ന റെക്കോർഡ് താഴ്ചയിലെത്തി. ഇത് ചില നഷ്ടങ്ങൾ തിരിച്ചുപിടിച്ച് ഡോളറിന് 279 ൽ അവസാനിച്ചു.
Post Your Comments