ഇന്ത്യൻ സമ്പദ് വ്യവസ്ഥ വീണ്ടും കുതിപ്പിന്റെ പാതയിൽ. ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ ജിഡിപി 4 ട്രില്യൺ ഡോളർ എന്ന റെക്കോർഡ് പിന്നിട്ടിരിക്കുകയാണ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ഡാറ്റയെ അടിസ്ഥാനമാക്കി എല്ലാ രാജ്യങ്ങളുടെയും തത്സമയ ജിഡിപി ട്രാക്കിംഗ് ഫീൽഡിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ധനമന്ത്രാലയമോ, ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പോ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ ഇതുവരെ നടത്തിയിട്ടില്ല.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആഗോള സമ്പദ് വ്യവസ്ഥകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്. 2029 ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ടുകൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് ഐഎംഎഫിന്റെ ജിഡിപി ട്രാക്കിംഗ് ഫീഡിലെ പുതിയ വിവരം. ബ്രിട്ടനെ മറികടന്നാണ് ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
Also Read: കാത്തിരിപ്പുകൾക്കൊടുവിൽ വാട്സ്ആപ്പിലും എഐ ചാറ്റ്ബോട്ട് എത്തുന്നു, അറിയാം സവിശേഷതകൾ
ഇത്തവണ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് അമേരിക്കയാണ്. ഏറ്റവും മുന്നിൽ നിൽക്കുന്ന അമേരിക്കയുടെ ജിഡിപി 26 ട്രില്യൺ ഡോളറാണ്. രണ്ടാം സ്ഥാനത്താണ് ചൈന ഉള്ളത്. 19 ട്രില്യൺ ഡോളറാണ് ചൈനയുടെ ജിഡിപി. ജപ്പാൻ മൂന്നാം സ്ഥാനത്തും, ജർമ്മനി നാലാം സ്ഥാനത്തുമാണ് ഉള്ളത്. ഇത്തവണ ആറാം സ്ഥാനത്ത് യുകെയാണ്.
Post Your Comments