ന്യൂഡൽഹി: ആയുധവും , ഷൂവും ധരിച്ച് പോലീസുകാര്‍ പുരി ജഗനാഥ ക്ഷേത്രത്തില്‍ കയറരുതെന്ന് സുപ്രീംകോടതി . ഒക്ടോബര്‍ മൂന്നിന് ക്ഷേത്രത്തിന്‍റെ പേരില്‍ അരങ്ങേറിയ അക്രമവുമായി ബന്ധപെട്ട വാദംകേട്ട ശേഷമാണ് കോടതി ഉത്തരവ് . പന്ത്രണ്ടു മണിക്കൂര്‍ ബന്ദില്‍ ഒന്‍പത് പോലീസുകാർക്ക് പരിക്കേറ്റിരുന്നു .
ക്ഷേത്രത്തില്‍ ക്യൂ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് ഒക്ടോബര്‍ മൂന്നിന് നടന്ന പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത് .പ്രതിഷേധമായി ഭാഗമായി ശ്രീജഗനാഥ സേനയെന്ന സംഘടന സംഘടിപ്പിച്ച പുരി ബന്ദിനിടയിലാണ് അക്രമം അരങ്ങേറിയത്
Post Your Comments