കോഴഞ്ചേരി: മിഠായി കഴിച്ചതിന് എട്ടാം ക്ലാസുകാരിക്ക് ക്രൂരമർദ്ദനം. അമ്മായിയുടെ മര്‍ദ്ദനമേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് പരിക്ക്. പരിക്കേറ്റ് മെഴുവേലി പത്മനാഭോദയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. അമ്മയുടെ സഹോദരന്‍റെ ഭാര്യയാണ് കുട്ടിയെ മര്‍ദ്ദിച്ചത്.
കുട്ടിയെ അച്ഛന്‍ ഉപേക്ഷിച്ചതിനു ശേഷം മുത്തശ്ശിക്കും അമ്മാവനും ഒപ്പമായിരുന്നു കുട്ടിയുടെ താമസം. സ്‌കൂളില്‍ പോകുന്ന ഒരു ദിവസം പോലും കുട്ടിക്ക് പ്രഭാത ഭക്ഷണം പതിവായി നല്‍കിയിരുന്നില്ല. വീട്ടില്‍ നിന്ന് രാത്രിഭക്ഷണം മാത്രമേ നല്‍കിയിരുന്നുള്ളു. കഴിഞ്ഞ രണ്ടു ദിവസമായി പെണ്‍കുട്ടി പട്ടിണിയിലായിരുന്നു. ബുധനാഴ്ച്ച രാവിലെ കുളിച്ച് വസ്ത്രം മാറി സ്‌കൂളിലേക്കു പോകുന്നതിനു മുമ്പേ വീട്ടിലിരുന്ന ഒരു മിഠായി എടുത്തു കഴിച്ചതാണ് പ്രകോപന കാരണം. ഓലമടലുകൊണ്ടാണ് തലയ്ക്കടിച്ചത്. കുട്ടി ഒഴിഞ്ഞതുകൊണ്ട് കവിളത്താണ് അടിയേറ്റത്. അടിയേറ്റ ഭാഗത്ത് മുറിവേറ്റിട്ടുണ്ട്. വിദ്യാര്‍ഥിയുടെ മുഖത്തുനിന്നും രക്തം ഒഴുകുന്നത് കണ്ട സ്‌കൂള്‍ ഹെഡ് മിസ്ട്രസ് സിന്ധുവാണ് പൊലീസില്‍ വിവരമറിയിച്ചത്.
രക്തത്തിൽ കുളിച്ചെത്തിയ കുട്ടിയെ പിറ്റിഎ പ്രസിഡന്റ് അജി ചന്ദ്രനും അധ്യാപകരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. വിവരം അറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരായ ഡേവിഡ റെജി മാത്യു, രാജി പി സഖറിയ, സുജാ ജോണ്‍സണ്‍, വിത്സമ്മ എന്നിവര്‍ കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍ന്ന് ബാലമന്ദിരത്തിലേക്ക് മാറ്റി.
Post Your Comments