NattuvarthaLatest News

ടിപ്പർ ഡ്രൈവർമാർ പ്രക്ഷോഭത്തിലേക്ക്

വയനാട് ജില്ലയിലെ കരിങ്കല്‍ ഉത്പന്നങ്ങളുടെ അമിതമായ നിരക്കിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭം

കല്‍പറ്റ: ടിപ്പർ ഡ്രൈവർമാർ പ്രക്ഷോഭത്തിലേക്ക് .വയനാട് ജില്ലയിലെ കരിങ്കല്‍ ഉത്പന്നങ്ങളുടെ അമിതമായ വിലയില്‍ പ്രതിഷേധിച്ച് ടിപ്പര്‍ ഉടമകളും, ഡ്രൈവര്‍മാരും പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു.

വയനാട്ടിൽ കരിങ്കല്‍ ഉത്പ്പന്നങ്ങള്‍ക്ക് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിലവിലുള്ള വിലയേക്കാള്‍ അമിതമായ തോതിലാണ് ജില്ലയിലെ ക്വാറിയുടമകള്‍ ഈടാക്കുന്നത്. അമിതമായ വില ടിപ്പര്‍ ജീവനക്കാരെ ബാധിക്കുന്നതായി ടിപ്പര്‍ ഓണേഴ്സ് ആന്റ് ഡ്രൈവേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

വയനാട്ടിലെ വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ കരിങ്കല്ലും, കരിങ്കല്‍ ഉത്പ്പന്നങ്ങളും മറ്റു ജില്ലകളില്‍ നിന്നും ലഭിക്കുന്നതിനാല്‍ വയനാട്ടുകാര്‍ ഇതര ജില്ലകളില്‍ നിന്നുമാണ് ഉത്പ്പന്നങ്ങള്‍ വാങ്ങുന്നത്. ദിവസേന ലോഡ് കണക്കിന് കരിങ്കല്‍ ഉത്പ്പന്നങ്ങളാണ് ചുരം കയറിയെത്തുന്നത്. ഇത് ജില്ലയിലെ 150 ലധികം ടിപ്പറുകളില്‍ ജോലിയെടുക്കുന്ന 1500 ലധികം തൊഴിലാളികളെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button