ThiruvananthapuramLatest NewsKeralaNattuvarthaNews

കൊ​ല​ക്കേ​സ് പ്ര​തി​യെ ടി​പ്പ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തിയ സംഭവം : ഒ​രാ​ള്‍​കൂടി അറസ്റ്റിൽ

കീ​ഴാ​റൂ​ര്‍ ക​ലിങ്കുവി​ള വി​ഷ്ണു ഭ​വ​നി​ല്‍ വി​ഷ്ണു(31)വിനെ​യാ​ണ് പിടികൂടിയത്

വെ​ള്ള​റ​ട: വ​ട​ക​ര ജോ​സ്കൊ​ല​ക്കേ​സ് പ്ര​തി​യെ ടി​പ്പ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ള്‍​കൂടി പൊലീസ് പി​ടി​യി​ല്‍. കീ​ഴാ​റൂ​ര്‍ ക​ലിങ്കുവി​ള വി​ഷ്ണു ഭ​വ​നി​ല്‍ വി​ഷ്ണു(31)വിനെ​യാ​ണ് പിടികൂടിയത്. മാ​രാ​യ​മു​ട്ടം പൊ​ലീ​സ് ആണ് ഇയാളെ പി​ടി​കൂ​ടി​യ​ത്.

ര​ഞ്ജി​ത്തി​നെ ടി​പ്പ​ര്‍ ഇ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ഒ​ന്നാം പ്ര​തി​യാ​യ ശ​ര​ത്തി​ന് തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ച്ച കു​റ്റ​ത്തി​നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ള്ള​ത്. പി​ടി​യി​ലാ​യ വി​ഷ്ണു ഒ​ളി​വി​ല്‍ ക​ഴി​യവെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ ഒ​ന്നാം പ്ര​തി ശ​ര​ത്തി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഉ​ണ്ടാ​യി​രു​ന്ന തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ ​ശ്ര​മി​ച്ചി​രു​ന്നു.

Read Also : മോദി പരാമർശം: രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായക ദിനം, സൂറത്ത് സെഷൻസ് കോടതിയുടെ വിധി ഇന്നറിയാം

പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ ഒ​ന്നാം പ്ര​തി​യാ​യ ശ​ര​ത്തി​നെ പൊ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​ശേ​ഷം കു​റ്റ​പ​ത്രം ത​യാ​റാ​ക്കി. ശ​ര​ത്തി​നെ ഇ​ന്ന​ലെ വീ​ണ്ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ര​ഞ്ജി​ത്ത് ജീ​വി​ച്ചി​രു​ന്നാ​ല്‍ ത​ന്നെ​യും ജേ​ഷ്ഠ​നെ​യും കൊ​ല്ലു​മെ​ന്ന ഭീ​തി​യി​ലാ​ണ് ര​ഞ്ജി​ത്തി​നെ വ​ക​വ​രു​ത്തി​യ​തെ​ന്ന് ഒ​ന്നാം പ്ര​തി​യാ​യ ശ​ര​ത് പൊ​ലീ​സി​നോ​ടു പ​റ​ഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button