KeralaLatest NewsNews

ക്വാറിയിൽ നിന്നെത്തിയ ടിപ്പർ സ്‌കൂൾ മുറ്റത്തേക്ക് മറിഞ്ഞു: ഒഴിവായത് വൻ ദുരന്തം

പത്തനംതിട്ട: ക്വാറിയിൽ നിന്നെത്തിയ ടിപ്പർ സ്‌കൂൾ മുറ്റത്തേക്ക് മറിഞ്ഞു. പത്തനംതിട്ട കലഞ്ഞൂർ പോത്തുപാറയിലാണ് സംഭവം. വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ലോറി ഇടിച്ചു തകർന്ന സ്‌കൂളിന്റെ സംരക്ഷണഭിത്തി ക്വാറി ഉടമകൾ തന്നെ കെട്ടി നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അമിതഭാരം കയറ്റിവന്ന ലോറികൾ പിടിഎ ഭാരവാഹികളും നാട്ടുകാരും ചേർന്ന് തടഞ്ഞിട്ടിരിക്കുകയാണ്.

Read Also: ഹിന്ദി ഭാഷയാണ് രാജ്യത്തെ ഒരുമിപ്പിക്കുന്നതെന്ന അമിത് ഷായുടെ പ്രസ്താവന വിഡ്ഢിത്തം: ഉദയനിധി സ്റ്റാലിൻ

ക്വാറിയിൽ നിന്ന് ലോഡുമായി പോയ ടിപ്പറാണ് ശ്രീകൃഷ്ണവിലാസം സ്‌കൂളിന്റെ മുറ്റത്തേക്ക് മറിഞ്ഞത്. കുട്ടികൾ എത്തുന്നതിന് തൊട്ട് മുൻപായതിനാൽ വലിയ അപകടമാണ് ഒഴിവായത്. തകർന്നുപോയ മതിൽ നല്ലരീതിയിൽ കെട്ടിത്തരണമെന്ന പിടിഎയുടെ ആവശ്യം ക്വാറി ഉടമകൾ തള്ളിയതോടെയാണ് നാട്ടുകാർ ലോറികൾ തടഞ്ഞത്.

അതേസമയം, റോഡിലൂടെ ഒരു നിയന്ത്രണവുമില്ലാതെയാണ് അമിതഭാരവുമായി ടിപ്പറുകൾ ചീറിപായുന്നതെന്നാണ് അധ്യാപകരുടെ ആരോപണം.

Read Also: അഞ്ച് ലക്ഷം രൂപ നൽകണം, ഇല്ലെങ്കിൽ ബലാത്സംഗക്കേസില്‍ പ്രതി, ഭീഷണി: ഫേസ് ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button