KeralaLatest News

വര്‍ക്കലയില്‍ പോസ്റ്റ് വുമണിന് പാഴ്‌സലായി കിട്ടിയത് ജീവനുള്ള പാമ്പും ഭീഷണിക്കത്തും

പോസ്റ്റ് വുമണ്‍ അനില ലാലിന്റെ പേരെഴുതി കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഒരു പാത്രത്തില്‍ ജീവനുള്ള പാമ്പിനെ വെച്ചിട്ടുണ്ടായിരുന്നു.

തിരുവനന്തപുരം: ലോക തപാല്‍ ദിനമായ ഇന്ന് വര്‍ക്കലയില്‍ നിന്നും പുറത്തുവന്ന വാര്‍ത്ത ഞെട്ടിക്കുന്നത്. വര്‍ക്കല പോസ്റ്റോഫീസിലെ പോസ്റ്റ് വുമണിന്റെ ജീവന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. തിരുവനന്തപുരം വര്‍ക്കല പോസ്റ്റോഫീസിന്റെ പോസ്റ്റ് ബോക്‌സില്‍ കഴിഞ്ഞ ദിവസം ആരോ കൊണ്ടുവച്ച സമ്മാനപ്പൊതി തുറന്നപ്പോഴാണ് ഞെട്ടിയത്. പോസ്റ്റ് വുമണ്‍ അനില ലാലിന്റെ പേരെഴുതി കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഒരു പാത്രത്തില്‍ ജീവനുള്ള പാമ്പിനെ വെച്ചിട്ടുണ്ടായിരുന്നു. ഒപ്പം ഭീഷണിക്കത്തുമുണ്ടായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് കാര്‍ഡ് ബോര്‍ഡ് പെട്ടി പോസ്റ്റ് ഓഫീസിലെത്തിയത്. ബോക്‌സില്‍ അനിലാ ലാലിന്റെ പേരുള്ളതിനാല്‍ ജീവനക്കാര്‍ ഇവരെത്തന്നെ പെട്ടിയേല്‍പ്പിച്ചു. എന്നാല്‍ സഹജീവനക്കാരനാണ് പെട്ടി തുറന്നത്. ജീവനുള്ള കുഞ്ഞ് പാമ്പായിരുന്നു ഉള്ളില്‍. ചുരുണ്ടിരുന്നതിനാല്‍ ഇത് പുറത്തുചാടിയില്ല. പാമ്പടങ്ങിയ കവര്‍ ഉടന്‍ തന്നെ വര്‍ക്കല പൊലീസിന് കൈമാറി. വനംവകുപ്പ് സംഘത്തെ വിളിച്ച് പരിശോധിച്ചപ്പോള്‍ ചുരുട്ട ഇനത്തില്‍പെട്ട പാമ്പാണെന്ന് അറിയിച്ചു. പാഴ്‌സലിന് പുറത്ത് മറ്റ് അഡ്രസൊന്നുമില്ലാതിരുന്നതിനാല്‍ ആളെ കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button