തിരൂര്‍: തിരുനാവായ സ്വദേശിയായ വ്യവസായി ഹംസയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ സ്വദേശി നൗഫല്‍, തേഞ്ഞിപ്പലം കാക്കഞ്ചേരി സ്വദേശി ഷമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കോയമ്പത്തൂരില്‍ എട്ടംഗ സംഘം ഹംസയെ തട്ടിക്കൊണ്ടു പേകുകയും 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. കൂടാതെ പോലീസില്‍ വിവരം അറിയിച്ചാല്‍ കൊലപ്പെടുത്തുമെന്നും പ്രതികള്‍ ഹംസയോയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് ഭീതിയിലായ കുടുംബം പ്രതികളുടെ ഇടനിലക്കാരനായ ഷമീറിനെ 10 ലക്ഷം രൂപ എല്‍പിക്കുകയും പിന്നീട് നൗഫല്‍ മുഖേന രാമനാട്ടുകരയില്‍ വച്ച് സംഘത്തിനു കൈമാറുകയും ചെയ്തു. എന്നാല്‍ ഇവര്‍ 40 ലക്ഷം രൂപ കൂടി കുടുംബത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഹംസയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതറിഞ്ഞതോടെ ഹംസയെ പാലക്കാട് കൊപ്പത്ത് റോഡില്‍ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ ഉപയോഗിച്ചിരുന്ന ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം വിവരമറിഞ്ഞ് പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ ടിവി ചാനല്‍ പ്രവര്‍ത്തകരെ നൗഫലും ഷമീറും ഭീഷണിപ്പെടുത്തി. ഇന്നലെ ജില്ലാ ആശുപത്രിയില്‍നിന്ന് വൈദ്യപരിശോധന നടത്തി പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയിലായിരുന്നു ഇവരുടെ ഭീഷണി.
Post Your Comments