കൊച്ചി : ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമാകുന്നു. ഇതിനെതിരെ ബിജെപി പുതിയ തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. എന്‍ഡിഎയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള അറിയിച്ചു. ഒക്ടോബര്‍ 10ന് തുടങ്ങുന്ന മാര്‍ച്ച് 15ന് സെക്രട്ടേറിയറ്റിലാണ് അവസാനിക്കുക. ശബരിമല സംരക്ഷണ യാത്രയെന്ന പേരിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. അയ്യപ്പന്റെ ജന്മസ്ഥാനത്തുനിന്നായിരിക്കും യാത്ര തുടങ്ങുക.
ശബരിമല വിഷയത്തിലെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഹിന്ദു മത വിശ്വാസികളെ ഭിന്നിപ്പിച്ചതായി ശ്രീധരന്‍ പിള്ള ആരോപിച്ചു. രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. ഹിന്ദുക്കളെ പല തട്ടിലാക്കിക്കൊണ്ടുള്ള അടിച്ചമര്‍ത്തല്‍ രാഷ്ട്രീയമാണു മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്. ശബരിമലയെ തകര്‍ക്കുന്നതാണു മുഖ്യമന്ത്രിയുടെ നിലപാട്. സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നു ബിജെപിയും എന്‍ഡിഎയും ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
Post Your Comments