ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്ക് ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറയാന്‍ സാധിക്കുന്ന മീ ടൂ ക്യാമ്പയിൻ ഇന്ത്യയില്‍ ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പു മന്ത്രി മനേകാ ഗാന്ധി.പീഡനത്തെ കുറിച്ച് ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷവും പരാതിപ്പെടാന്‍ സാധിക്കുമെന്നും അവർ വ്യക്തമാക്കി.
ലൈംഗിക പീഡനത്തിന് ഇരയായതിലുള്ള അമര്‍ഷം ആ വ്യക്തികളില്‍ നിന്ന് ഒരിക്കലും വിട്ടുപോകില്ല. തന്നെ പീഡനത്തിനിരയാക്കിയ ആളെ ഇരയ്ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും അതിനാലാണ് സമയപരിധിയില്ലാതെ പരാതികള്‍ സ്വീകരിക്കാനുള്ള സംവിധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് താൻ വനിതാശിശുക്ഷേമ വകുപ്പ്, നിയമ മന്ത്രാലയത്തിന് കത്തെഴുതിയതെന്നും മനേക ഗാന്ധി വ്യക്തമാക്കി.
Post Your Comments