ന്യൂഡൽഹി : ആകാശ തന്ത്രങ്ങളാൽ എതിരാളികളെ വിറപ്പിച്ച ഇന്ത്യൻ വ്യോമസേനയ്ക്ക് 86-ാം പിറന്നാൾ. 140,139 ഉദ്യോഗസ്ഥന്മാർ,1720 എയർക്രാഫ്റ്റുകൾ,രണ്ടാം ലോകമഹായുദ്ധമുൾപ്പെടെ 12 പോരാട്ടങ്ങൾ,സർവസന്നാഹങ്ങളുമുള്ള എയർക്രാഫ്റ്റുകളിൽ ലോകത്തു തന്നെ നാലാം സ്ഥാനം അങ്ങനെ പകരം വയ്ക്കാനില്ലാത്ത വീര്യത്തിന്റെ ചരിത്രമാണ് ഇന്ത്യൻ വ്യോമസേനയുടേത്.1932 ൽ ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് ആരംഭിച്ച വ്യോമസേന1950 കാലഘട്ടത്തിലാണ് പൂർണ്ണമായും സജ്ജ്മാകുന്നത്.
എൺപത്തിയാറാം പിറന്നാളിനോടനുബന്ധിച്ച് വ്യോമസേനയുടെ ഗരുഡ് കമാൻഡോ ഫോഴ്സ് നടത്തിയ സൈനിക പരിശീലനത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ജലന്ധർ ആദമ്പൂർ എയർബേയ്സിൽ നിന്നുള്ള ദൃശ്യങ്ങളാണ് വ്യോമസേന പങ്കുവച്ചത്. 1080 ഓളം അംഗങ്ങളാണ് നാവികസേനയുടെ ഗരുഡ് കമാൻഡോ ഫോഴ്സിലുള്ളത്. സെമി സ്ന്നിപ്പർ റൈഫിൾസ്,ഇസ്രായേൽ നിർമ്മിത ഗ്രനേഡ് ലോൻജറുകൾ എന്നിവയാണ് ഗരുഡ് കമാൻഡോ ഫോഴ്സിന്റെ പ്രധാന ആയുധങ്ങൾ.
ഓപ്പറേഷൻ വിജയ്,ഓപ്പറേഷൻ മേഘദൂത്,ഓപ്പറേഷൻ കാക്റ്റസ്,കാർഗിൽ യുദ്ധം തുടങ്ങിയ നിരവധി പോരാട്ടങ്ങളിൽ ഇന്ത്യൻ വ്യോമസേനയുടെ വീര്യം രാജ്യത്തിനെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ചു.
ഇന്ന് ചീഫ് മാർഷൽ അരൂപ് റാഹയുടെ നേതൃത്വത്തിൽ ഏതു അടിയന്തിര സാഹചര്യത്തെയും നേരിടാൻ കഴിയും വിധത്തിൽ ഇന്ത്യൻ വ്യോമസേന സജ്ജമാണ്. കേരളത്തിലടക്കം പ്രളയമുണ്ടായപ്പോൾ രക്ഷാപ്രവർത്തനവുമായി വ്യോമസേനയുടെ വിമാനങ്ങൾ മുന്നിലുണ്ടായിരുന്നു
#WATCH Indian Air Force Day celebrations underway at Hindon Air Force Station in Ghaziabad pic.twitter.com/YH2ziVBZwt
— ANI UP (@ANINewsUP) October 8, 2018
Post Your Comments