KeralaLatest News

പ്രളയം: കേരളത്തിന് 11 കോടിയുടെ സഹായ വാഗ്ദാനവുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിന് കുവൈറ്റില്‍ നിന്നും 11 കോടി രൂപയുടെ സഹായ വാഗ്ദാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഈ തുക നല്‍കുക. പ്രളയ ദുരിതാശ്വാസത്തിന് 30കോടിരൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് വിവിധ സംഘടനകള്‍ അറിയിച്ചു.

നോര്‍ക്ക, ലോകകേരള സഭ എന്നിവയുടെ മേല്‍നോട്ടത്തില്‍ നടത്തിയ യോഗങ്ങളിലാണു 11 കോടി രൂപയുടെ സഹായ വാഗ്ദാനം ലഭിച്ചത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി പുരോഗമിക്കുകയായിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ജുമേറ ബീച്ച് ഹോട്ടലിലിലും യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലും വെച്ച് വിവിധ വ്യവാസയ സ്ഥാപന പ്രതിനിധികളുടെയും സംഘടനാ നേതാക്കളുടെയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇവിടെ വച്ച് ഒരുദിവസം കൊണ്ട് അഞ്ചര കോടി രൂപയുടെ സഹായ വാഗ്ദാനമ ലഭിച്ചു.

ഇതേസമയം മുഖ്യമന്ത്രിയുടെ ആഗോള സാലറി ചാലഞ്ച് ഏറ്റെടുത്ത് കൊണ്ട് ചില സ്ഥാപനങ്ങളും മുന്നോട്ട് വന്നിരുന്നു. ഗ്ലോബല്‍ സാലറി ചലഞ്ചിന്റെ ഭാഗമായി ഈ മാസം 20 നു വ്യവസായ മന്ത്രി ഈപി.ജയരാജന്‍ കുവൈറ്റില്‍ എത്തും. അപ്പോഴേക്കും 30 കോടി രൂപയെന്ന ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button