മലചവിട്ടാന്‍ ഭാര്യയോടൊപ്പം മാലയിട്ടു എന്ന് പറഞ്ഞ് തൃക്കരിപ്പൂര്‍ സ്വദേശിയായ പ്രേംജി ഇല്ലത്തെന്ന യുവാവ് സെല്ഫിയിട്ടതിന് ശേഷം അസഭ്യ വര്‍ഷവും ചീത്ത വിളിയും കൊണ്ട് ആളുകള്‍ തന്നെ മൂടിയെന്ന് ഈ യുവാവ് പരിഭവം പങ്കു വെയ്ക്കുന്നു. ശേഷം ആളുകളുടെ തൈറ്റിദ്ധാരണ മാറുന്നതിനായി ലൈവായി ഒരു വീഡിയോയില്‍ വരുകയും യഥാര്‍ത്ഥ്യം വ്യക്തമാക്കുകയും ചെയ്തെങ്കിലും ആളുകള്‍ പ്രേംജിയെ വെറുതെ വിട്ടില്ല. കണക്കിന് ചീത്ത വാക്കുകള്‍ കമന്റായും മറ്റും പ്രേംജിയുടെ വീഡിയോയില്‍ ആളുകള്‍ രോഷം എഴുതി തീര്‍ത്തു. ഇതുകൊണ്ടെന്നും തീര്‍ന്നില്ലെന്നും ചെയ്യാത്ത ‘കുറ്റത്തിന്’ ഭാര്യയെയും അച്ഛനെയും അമ്മയെയും വരെ ആളുകള്‍ വഴിനീളെ അസഭ്യം പറയുകയാണെന്നും ഇതെല്ലാം ‘ഫെമിനിച്ചി’കളെ വിളിക്കണമെന്നുമാണ് വിശദീകരണ ലൈവിലൂടെ പ്രേംജി പറയുന്നത്.
ശബരിമലയല്ല, പഴനിമലയാണ് താന്‍ കയറിയതെന്നും കാര്യമറിയാതെ ആളുകള്‍ ഓണ്‍ലൈനില്‍ ആക്രമിക്കുകയാണെന്നും പ്രേംജി വിശദീകരിച്ചു. മല കയറുക എന്ന് പറഞ്ഞാല്‍ ഒരുപാട് മലകളുണ്ട്. ശബരിമലയില്‍ മാലയിട്ട് പോകുന്ന വ്യക്തിയാണെന്നും ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ തിരുത്തണമെന്നും ലൈവില്‍ പറയുന്നുണ്ട്. ഫേസ്ബുക്കിലെ പഴയ പോസ്റ്റുകള്‍ നോക്കിയാല്‍ സ്ത്രീപ്രവേശത്തെ എതിര്‍ക്കുന്ന ആളാണ് താനെന്ന് കാണാം. ഫേസ്ബുക്കില്‍ ഇങ്ങനെ അസഭ്യം പറയാതെ സ്ത്രീ പ്രവേശനത്തിനെതിരെ സമൂഹത്തില്‍ ഇറങ്ങി ആക്ടീവായി പ്രവര്‍ത്തിക്കുകയാണ് ചെറുപ്പക്കാര്‍ ചെയ്യേണ്ടതെന്നും പ്രേംജി ഇല്ലത്ത് പറയുന്നു.
ആളുകളുടെ ചിന്താഗണി പുറത്തേക്കെടുക്കാനാണ് ഇത്തരമൊരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതെന്നും ലൈവില്‍ പറയുന്നു. എന്നാല്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇയാള്‍ ചിത്രം പോസ്റ്റ് ചെയ്തതെന്നും പഴനി മലയില്‍ പോകുന്നവര്‍ മാലയിട്ടല്ല പോകുന്നതെന്നും ചിലര്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/prem.payyannur/videos/1533764960057592/
Post Your Comments