ദുബായ്: ഭാര്യയെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഗള്‍ഫിലെ ഒരു ഇംഗ്ലീഷ് പത്രത്തിന്റെ മുന്‍ പത്രാധിപരായ ഫ്രാന്‍സിസ് മാത്യുവിന്റെ പത്തുവര്‍ഷത്തെ തടവും നാടുകടത്തലും വിധിച്ച കീഴ്ക്കോടതി വിധിയില്‍ ഇളവ് അനുവദിക്കണമെന്ന അപ്പീല്‍ കോടതി തള്ളി. തടവ് 15 വര്‍ഷമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ജുമൈറയിലെ വസതിയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. വാക്കുതര്‍ക്കത്തെ തുടര്‍ന്നു ചുറ്റികകൊണ്ടു ഭാര്യയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.ഈ വര്‍ഷം മാര്‍ച്ചിലാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഫ്രാന്‍സിസിന് 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്.
ശിക്ഷ അഞ്ചുവര്‍ഷമായി കുറയ്ക്കണമെന്നും നാടുകടത്തല്‍ ഒഴിവാക്കണമെന്നുമായിരുന്നു അപേക്ഷ.എണ്‍പതുകള്‍ മുതല്‍ ഗള്‍ഫിലെ മാധ്യമരംഗത്ത് സജീവമായ വ്യക്തിയാണു ഫ്രാന്‍സിസ് മാത്യു.ജുമൈറയിലെ മൂന്നു കിടപ്പുമുറികളുള്ള വില്ല മോഷ്ടാക്കള്‍ കൊള്ളയടിച്ചെന്നും ഭാര്യയെ വധിച്ചെന്നും മാത്യു തന്നെയാണ് 2017 ജൂലൈയില്‍ പൊലീസിനെ അറിയിച്ചത്.എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്നു വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നു ഭാര്യയുമായി നിരന്തരം കലഹിച്ചിരുന്നെങ്കിലും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് ഫ്രാന്‍സിസ് മാത്യുവിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചിരുന്നു.
Post Your Comments