ലഖ്നൗ: യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയുടെ ലോക്സഭാ മണ്ഡലത്തില്‍ തന്റെ എം.പി. ഫണ്ട് വിനിയോഗിക്കാനൊരുങ്ങി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇതോടെ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ മണണ്ഡലത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ബിജെപി ഒരുങ്ങുകയാണെന്നാണ് സൂചന. അതേസമയം ജെയ്റ്റിലി തന്റെ ഫണ്ട് വിനിയോഗിക്കുന്നതിനായി ഒരുമാസം മുമ്പേ റായ്ബറേലി ജില്ലയെ തിരഞ്ഞെടുത്തിരുന്നെന്ന് ബി.ജെ.പി. വക്താവ് ഹീറോ ബാജ്പേയി പറഞ്ഞു. മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയാാണ് ഈ തീരുമാനത്തിനു പുറകിലെന്നും അദ്ദേഹം ചൂണ്ടക്കാട്ടി.
കൂടാതെ രണ്ടരക്കോടിരൂപ റായ്ബറേലിയിലെ മുഖ്യ വികസന ഉദ്യോഗസ്ഥന് നല്‍കിക്കഴിഞ്ഞതായും ബാജ്പേയ് അഠിയിച്ചു. പാര്‍ലമെന്റംഗങ്ങളുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് വര്‍ഷം അഞ്ചുകോടി രൂപ റായ് ബറേലിയില്‍ വിനിയോഗിക്കാന്‍ ജെയ്റ്റ്ലിക്ക് ജില്ലാ കളക്ടറോട് നിര്‍ദേശിക്കാം. രാജ്യസഭാ എം.പി.യായതിനാല്‍ ഏതുസംസ്ഥാനത്തുനിന്നാണോ താന്‍ തിരഞ്ഞെടുക്കപ്പെട്ടത്, ആ സംസ്ഥാനത്തെ ഒന്നോ അതിലധികമോ ജില്ലകളിലും ഈ ഫണ്ട് അദ്ദേഹത്തിന് വിനിയോഗിക്കാം. അടുത്തമാസം ജെയ്റ്റ്ലി റായ്ബറേലി സന്ദര്‍ശിക്കും. ഇതേസമയം പൊതുതിരഞ്ഞെടുപ്പില്‍ ജെയ്റ്റ്ലി സോണിയക്കെതിരേ മത്സരിക്കുമെന്ന ഊഹങ്ങളെ ബാജ്പേയി എതിര്‍ത്തു.
Post Your Comments