ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. യുപി മന്ത്രി ദിനേശ് പ്രതാപ് സിംഗിനെയാണ് റായ്ബറേലിയിൽ ബിജെപി കളത്തിലിറക്കുന്നത്. അതേസമയം രാഹുൽ ഗാന്ധിയാണ് റായ്ബറേലിയിലെ സ്ഥാനാർഥി എന്നാണു റിപ്പോർട്ടുകൾ.എന്നാൽ, കോൺഗ്രസ് ഇതുവരെ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
2010, 2016, 2022 എന്നീ വർഷങ്ങളിൽ മൂന്ന് തവണ ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു ദിനേശ് പ്രതാപ് സിംഗ്. 16-ാം ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ റായ്ബറേലിയിൽ മത്സരിക്കുകയും മറ്റേതൊരു ബി.ജെ.പിയെ സ്ഥാനാർഥിയെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വോട്ട് നേടുകയും ചെയ്തിരുന്നു. റായ്ബറേലിയിലെ ജില പഞ്ചായത്ത് ഫലങ്ങളിൽ ബിജെപിയുടെ വിജയത്തിനു പിന്നിലെ പ്രധാന രാഷ്ട്രീയ നേതാവ് കൂടിയാണ് അദ്ദേഹം.
Post Your Comments