
തൃശൂര്‍: കൊടുങ്ങലൂരിനെ നടുക്കി വൻ മോഷണം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ബിസിനസുകാരനായ തൃശൂര്‍ മതിലകം സ്വദേശി അബ്ദുള്‍ അസീസിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. 145 പവനും ഒരു ലക്ഷവും പോരാത്തതിന് വീട്ടില്‍ ഫിറ്റ് ചെയ്തിരുന്ന സിസി ടിവി ക്യാമറയുമാണ് കള്ളന്മാർ അബ്ദുള്‍ അസീസിന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ചത്. രാത്രി വലിയ കാറ്റിലും മഴയിലും പ്രദേശത്തെ വെളിച്ചം മാെത്തം നിലച്ചിരുന്നു. ഇന്‍വര്‍ട്ടര്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ പ്രളയത്തില്‍ അതും നശിച്ചുപോയി. കുടുംബനാഥന്‍ ആ സമയത്ത് ആ വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നതും കളളന്‍മാര്‍ക്ക് തുണയായി.
കറന്റ് പോയതോട് കൂടി ഭയപ്പെട്ട വീട്ടുകാർ അബ്ദുള്‍ അസീസിനെ വിളിക്കുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലേക്ക് പോകുകയും ചെയ്‌തു. പുലര്‍ച്ചെ തിരിച്ചെത്തിയ അബ്ദുള്‍ അസീസും സഹോദരന്റെ വീട്ടിലേക്കാണ് വന്നത്. തുടർന്ന് സ്വന്തം വീട്ടില്‍ എത്തിയപ്പോൾ പുറകിലെ വാതില്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. കള്ളന്‍ കയറിയെന്ന് മനസിലായതോടെ അലമാര നോക്കിയപ്പോൾ സ്വര്‍ണവും പണവും നഷ്ടപ്പെട്ട വിവരം മനസിലാക്കി. തുടർന്ന് സിസിടിവി കാമറയിലെ ദൃശ്യങ്ങള്‍ നോക്കാമെന്ന് കരുതിയപ്പോള്‍ ഹാര്‍ഡ് ഡിസ്ക്കും കാണാനില്ലായിരുന്നു.
സാധാരണ, സിസിടിവി കാമറ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റ് വഴി ഗൂഗിള്‍ ഡ്രൈവില്‍ ശേഖരിക്കാറുണ്ട്. ഇന്‍വെര്‍ട്ടര്‍ തകരാറിലായതിനാല്‍ ഇതും നടന്നില്ല. ഹാര്‍ഡ് ഡിസ്ക്ക് അങ്ങനെതന്നെ കള്ളന്‍മാര്‍ കൊണ്ടുപോയി. കള്ളന്മാര്‍ കനാല്‍ വഴി വന്നതിനാല്‍ പരിസരത്തെ സിസിടിവി കാമറകളില്‍ കുടുങ്ങാനുള്ള സാധ്യതയും കുറവാണ്. കവര്‍ച്ച നടന്ന വീട്ടില്‍ ചെളി ചവിട്ടിക്കയറിയ അടയാളങ്ങളുമുണ്ട്. അതേസമയംവീടിന്റെ ലോക്ക് പൊളിച്ച ശബ്ദമൊന്നും അയല്‍പക്കത്തുള്ളവര്‍ കേട്ടില്ലെന്നും പറയുന്നു.
Post Your Comments