തിരുവനന്തപുരം: മല ചവിട്ടി സന്നിധാനത്ത് ഈ മാസം 17ന് 12 നും 50നും ഇടയിലുള്ള സ്ത്രീകളെത്തും. അതീവ രഹസ്യമായി വനിതാ പൊലീസിനെ സന്നിധാനത്ത് എത്തിക്കാനാണ് നീക്കം. ശബരിമല വിഷയത്തിൽ പ്രകോപനപരമായ നിലപാടുമായ് ദേവസ്വം ബോർഡ്. സന്നിധാനത്ത് ഡ്യൂട്ടിയ്ക്കായി വനിതാ ജീവനക്കാരെ നിയോഗിക്കണമെന്നാവശ്യപെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡും. ഇത് ചൂണ്ടിക്കാട്ടി ദേവസ്വം കമ്മിഷണർ ഉത്തരവിറക്കി . വനിതാ പോലീസിനെ സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന സർക്കാർ തീരുമാനത്തിനു പിന്നാലെയാണ് വിവാദ ഉത്തരവുമായി ദേവസ്വം ബോർഡ് തന്നെ രംഗത്ത് വന്നിരിക്കുന്നത്.
ശബരമല മണ്ഡല മകരവളക്ക് തീർത്ഥാടന സമയം, മാസ പൂജ സമയങ്ങളിൽ ദേവസ്വം ബോർഡിലെ വനിത ജീവനക്കാരെയും എംപ്ലോയ്മെന്റ് വഴി എത്തിയ താൽക്കാലിക വനിതാ ജീവനക്കാരെയും നിയമിക്കാൻ ദേവസ്വം കമ്മിഷണർ ഇറക്കിയ ഉത്തരവിൽ പറയുന്നു. അതേ സമയം ദേവസ്വം ബോർഡിന്റെ ഈ നീക്കത്തെ എതിർത്ത് ദേവസ്വം ബോർഡിലെ സിപിഎം അനുകൂല വിഭാഗങ്ങൾ പോലും രംഗത്ത് വന്ന് കഴിഞ്ഞു. തുലാമാസത്തില്‍ സന്നിധാനത്ത് ഡ്യൂട്ടി നോക്കേണ്ട 30 പൊലീസുകാരികളുടെ പട്ടിക ഡിജിപിയുടെ ഓഫീസ് തയ്യാറാക്കി.
15 പേര്‍ പത്തനംതിട്ട ജില്ലയിലുള്ളവരാണ്. ബാക്കിയുള്ളവര്‍ മറ്റ് ജില്ലകളില്‍ നിന്നും. ഇവരെ പതിനാലാം തീയതിയോടെ പമ്ബയിലെത്തിച്ച് സന്നിധാനത്തേക്ക് കൊണ്ട് പോകാനാണ് നീക്കം. ഭക്തരുടെ പ്രതിഷേധം കണക്കിലെടുത്ത് രഹസ്യമായാകും ഇവരെ കൊണ്ട് പോവുക. പൊലീസുകാരികളെ കൊണ്ടു പോകാനായി പൊലീസ് വാഹനം ഉപയോഗിക്കില്ല. പൊലീസുകാരികളുടെ സമ്മതം ചോദിക്കാതെയാണ് 30 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഡ്യൂട്ടിയും വിശ്വാസവും രണ്ടാണെന്നും പൊലീസില്‍ വിശ്വാസത്തിന് സ്ഥാനമില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പൊലീസുകാരികളെ സന്നിധാനത്ത് എത്തിച്ച് സുപ്രീംകോടതിയുടെ സ്ത്രീ പ്രവേശന ഉത്തരവ് ഫലത്തില്‍ നടപ്പാക്കാനാണ് പൊലീസിന്റെ ശ്രമം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് 30 വനിതാ പൊലീസുകാരികളെ സന്നിധാനത്ത് നിയോഗിക്കാന്‍ ഡിജിപി ഫയല്‍ നീക്കം നടത്തിയത്. അതീവ രഹസ്യമായി പട്ടിക തയ്യാറാക്കി. ലിസ്റ്റിലുള്ള 30 പേരോടും ഡ്യൂട്ടിയുടെ കാര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ അതീവ രഹസ്യമായി യാത്രാ വിവരങ്ങള്‍ സൂക്ഷിക്കണമെന്നും വിവരങ്ങള്‍ ചോരരുതെന്നും പൊലീസുകാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇതിനൊപ്പം പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിനും വനിതാ പൊലീസുകാരികളെ അതീവ രഹസ്യമായി സന്നിധാനത്ത് എത്തിക്കാനുള്ള മുന്നൊരുക്കം നടത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.യുവതി പ്രവേശനത്തിനു കൂട്ടുനിന്ന് ഭക്തരുടെ വിശ്വാസങ്ങളെ തകർക്കുന്ന സർക്കാരിനു കൂട്ടുനിൽക്കുന്ന നയമാണ് ദേവസ്വം ബോർഡും നടപ്പിൽ വരുത്തുന്നതെന്ന ആരോപണം ശരിവെക്കുന്നതാണ് പുതിയ ഉത്തരവ്.
Post Your Comments