ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 73 വയസുകാരിയായ ഖാലിദ സിയ ഗുരുതരമായ ശാരീരിക വിഷമതകളിലാണെന്നും നടക്കാന്‍ പരസഹായം ആവശ്യമാണെന്നും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) നേരത്തേ വെളിപ്പെടുത്തിയിരുന്നു. ധാക്കയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിവരികയാണെന്ന് ആശുപത്രി വക്താവ് പറഞ്ഞു.
Post Your Comments