KeralaLatest News

കു​ഞ്ചാ​ക്കോ ബോ​ബ​നു​നേ​രേ വധശ്രമം

കണ്ണൂര്‍ റെയില്‍വേ എസ്‌ഐ സുരേന്ദ്രന്‍ കല്യാടന്‍ തളിപ്പറമ്പിലെ ഹോട്ടലില്‍ താമസിച്ചിരുന്ന നടന്‍റെ മൊഴി രേഖപ്പെടുത്തി

കണ്ണൂര്‍: നടന്‍ കുഞ്ചാക്കോ ബോബനുനേരേ വധഭീഷണി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. ഷൂട്ടിംഗിനായി കണ്ണൂരിലേക്ക് വരുന്നതിനായി മാവേലി എക്സ്പ്രസ് കാത്തുനില്‍ക്കുന്നതിനിടെയാണ് യാദ്യശ്ചികമായി ഒരു യുവാവ് കുഞ്ചാക്കോ ബോബന്‍റെ അടുത്തേക്ക് വന്നത്. നടനോട് അസഭ്യം പുലമ്പിയ ഇയാള്‍ കുറേ കഴിഞ്ഞപ്പോള്‍ കൈയില്‍ സൂക്ഷിച്ച വാളെടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. യുവാവിന്‍റെ അസഭ്യം കേട്ട് സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് നിന്ന മറ്റുളള യാത്രക്കാര്‍ നടന്‍റെ അരികിലേക്ക് ഒാടിയെത്തി. സംഗതി പൊല്ലാപ്പാകുമെന്ന് കണ്ടപ്പോള്‍ കക്ഷി ഒാടിമറയുകയായിരുന്നു.

കണ്ണൂരിലെത്തിയ ശേഷം നടന്‍ പാലക്കാട് റെയില്‍വേ പോലീസ് ഡിവിഷനില്‍ ഫോണിലൂടെ പരാതി ബോധിപ്പിക്കുകയും ചെയ്തു. . കണ്ണൂര്‍ റെയില്‍വേ എസ്‌ഐ സുരേന്ദ്രന്‍ കല്യാടന്‍ തളിപ്പറമ്പിലെ ഹോട്ടലില്‍ താമസിച്ചിരുന്ന നടന്‍റെ മൊഴി രേഖപ്പെടുത്തി. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തില്‍നിന്ന് എറണാകുളം റെയില്‍വേ പോലീസ് അക്രമിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സ്വദേശിയായ യുവാവിനെയാണ് റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button