KeralaLatest NewsNews

അക്കൗണ്ടിലേക്ക് 50 ലക്ഷം അയക്കണം: ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണി

ബംഗളൂരു: ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണി. കർണാടകയിലെ ഹൈക്കോടതി ജഡ്ജിമാർക്കെതിരെയാണ് വാട്ട്‌സ് ആപ്പിലൂടെ വധഭീഷണി സന്ദേശം ലഭിച്ചത്.

Read Also: ഗതാഗതവകുപ്പെങ്കിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രചാരണം: വിശദീകരണവുമായി കെബി ഗണേഷ് കുമാര്‍

ഹൈക്കോടതി പ്രസ് റിലേഷൻസ് ഓഫീസറായ കെ മുരളീധറിന്റെ നമ്പറിലേക്കാണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്. ഒരു ഇന്റർനാഷണൽ നമ്പറിൽ നിന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് ലഭിച്ച ഔദ്യോഗിക ഫോൺ നമ്പറിലേക്കാണ് ഭീഷണിയെത്തിയത്. ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലായിട്ടായിരുന്നു ഭീഷണി സന്ദേശങ്ങൾ. ജസ്റ്റിസുമാരായ മുഹമ്മദ് നവാസ്, എച്ച് ടി നരേന്ദ്രപ്രസാദ്, അശോക് ജി നിജഗന്നവർ, എച്ച് പി സന്ദേശ്, കെ നടരാജൻ, ബി വീരപ്പ എന്നിവരെ വധിക്കുമെന്നായിരുന്നു ഭീഷണി.

‘ദുബായ് ഗ്യാംഗ്’ എന്നവകാശപ്പെട്ട സംഘമാണ് തങ്ങളെന്ന് സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജഡ്ജിമാരെ വധിക്കാതിരിക്കണമെങ്കിൽ പാകിസ്ഥാനിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം അയക്കണമെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Read Also: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള ഉപകരണമായി ഉപയോഗിക്കരുത്: സ്മൃതി ഇറാനി

shortlink

Related Articles

Post Your Comments

Related Articles


Back to top button