ന്യൂഡല്‍ഹി രാജ്യത്തെ ഇന്ധനവില നിര്‍ണയ അധികാരം എണ്ണക്കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി. ഇന്ധനവില വര്‍ദ്ധനവിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം കാപട്യമെന്നും വില നിര്‍ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടു കൊടുത്ത തീരുമാനം ഒരിക്കലും പിന്‍വലിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇന്ധനവില കുറച്ചിട്ടും സര്‍ക്കാരിനെ അനാവശ്യമായി ആക്രമിക്കുകയാണ് പ്രതിപക്ഷം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറച്ചിട്ടും മറ്റ് സംസ്ഥാനങ്ങള്‍ കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. ട്വീറ്റുകളും ടെലിവിഷന്‍ ബൈറ്റുകളും നല്‍കുന്നതില്‍ മാത്രമാണ് രാഹുല്‍ ഗാന്ധിക്കും അനുയായികള്‍ക്കും ആത്മാര്‍ഥയുള്ളതെന്നും ജയ്റ്റലി ആരോപിച്ചു.
Post Your Comments