ഡെറാഡൂണ്‍: കെണിയില്‍ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്കന് ‘പുലിവാല്’ പിടിച്ചു. ഉത്തരാഖണ്ഡിലെ ബഗേശ്വര് ജില്ലയിലാണ് സംഭവം. ഇവിടുത്തെ ചൗര ഗ്രാമത്തില്‍ സരയൂ നദീ തീരത്ത് കെണിയില്‍ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മധ്യവയസ്കനെ പുലി ആക്രമിച്ചത്. വനംവകുപ്പ് അധികൃതര്‍ പുലിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പ്രദേശവാസിയായ ഇയാള്‍ സ്വമേധയാ സഹായഹസ്തവുമായി രംഗത്തെത്തുകയായിരുന്നു.
പുലിയുടെ കാലുകളില്‍ കയറിട്ട് കുരുക്കിയ ശേഷം കെണിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. കുരുക്ക് മുറുക്കാന്‍ ശ്രമിക്കുന്നതിനിടെ പുലി യഥാർത്ഥ സ്വഭാവം പുറത്തെടുത്തു. രക്ഷിക്കാന്‍ ശ്രമിച്ചയാളുടെ കൈയില്‍ കടിച്ചുവലിച്ച പുലിക്ക് അയാളെ വിടാന്‍ ഭാവമില്ലായിരുന്നു. കണ്ടുനിന്നവര്‍ അയാളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും, പുലി അയാളുടെ കാലില്‍ പിടിച്ചു വലിക്കുകയും ചെയ്തു.
എന്നാല്‍ ചിലര്‍ വലിയ വടികൊണ്ട് പലയാവര്‍ത്തി അടിച്ചതോടെ പുലി പിടിവിട്ടു. പരിക്കേറ്റ “രക്ഷാപ്രവര്‍ത്തകനെ’ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
Post Your Comments