കോഴിക്കോട് : ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ യുദ്ധമുഖം തുറക്കാനുള്ള ശ്രമമാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോടതി ഉത്തരവ് നടപ്പിലാക്കാതിരിക്കാൻ സര്ക്കാരിന് കഴിയില്ല . ആരെയും നിർബന്ധിച്ചു ശബരിമലയിലേക്ക് അയക്കില്ല.
എന്നാൽ പോകുന്നവർക്ക് സംരക്ഷണം നൽകും. നടപ്പിലാക്കാൻ പ്രയാസമുള്ള വിധിയാണ് ഇതെന്ന് സർക്കാരിന് നന്നായിട്ടറിയാം. പക്ഷേ , കോടതി വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments