Latest NewsKerala

ശബരിമല: സര്‍ക്കാര്‍ വടികൊടുത്ത് അടി വാങ്ങുമ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുന്നു

ഏത് വിധേനെയും സുപ്രീംകോടതി വിധി നടപ്പിലാക്കിയേ തീരൂവെന്ന നിലപാടിലാണ് ഇടതുപക്ഷ സര്‍ക്കാര്‍.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസിലെ വിധിക്കെതിരെ വിശ്വാസികള്‍ രംഗത്തെത്തിയിരിക്കുകയാണ്. വിശ്വാസങ്ങളെ തച്ചുടയ്ക്കുന്ന വിധിയെ അംഗീകരിക്കാനാവില്ലെന്നാണ് ഒരുപറ്റം ആളുകളുടെ വാദം. എന്നാല്‍ ഏത് വിധേനെയും സുപ്രീംകോടതി വിധി നടപ്പിലാക്കിയേ തീരൂവെന്ന നിലപാടിലാണ് ഇടതുപക്ഷ സര്‍ക്കാര്‍. മുന്‍പും സുപ്രീംകോടതി പല പ്രധാന വിധികളും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കാണിക്കുന്ന ശുഷ്‌കാന്തിയൊന്നും അന്ന് എന്തേ ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കാതിരുന്നെ എന്നാണ് പലരുടേയും ചോദ്യം. വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന വിധി നടപ്പില്‍ വരുത്തുമ്പോള്‍ അത് ഇടതുപക്ഷ സര്‍ക്കാരിന് തന്നെ തിരിച്ചടിയാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

വിധി ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കിയാല്‍ അത് ഇടതുപക്ഷ സര്‍ക്കാരിനെയും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെയും സാരമായി തന്നെ ബാധിക്കും. ഈ വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ ഹിന്ദുക്കളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പ്രകോപനപരമായ നീക്കങ്ങളാണ് ഇത് നടത്തുന്നതെന്നുമാണ്. ഹൈന്ദവ ആചാരങ്ങള്‍ തകര്‍ക്കാനുള്ള രഹസ്യ അജണ്ടയാണ് ഇടതുപക്ഷ സര്‍ക്കാരിനുള്ളതെന്നായിരുന്നുവെന്നുമുള്ള ആരോപണങ്ങളാണ് പല ഭാഗത്തു നിന്നുമുയരുന്നത്.

കേരള സര്‍ക്കാരിന്റെ ശക്തമായ നിലപാടാണ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന ഉത്തരവിന് ഒരു പരിധിവരെ കാരണമായതെന്നും വാദങ്ങളുണ്ട്. ഹിന്ദുക്കളുടെ ആചാരങ്ങളില്‍ മാത്രം കടന്ന് കയറുന്ന സര്‍ക്കാര്‍ എന്ത് കൊണ്ട് മറ്റ് വിഭാഗക്കാരുടെ ആചാരങ്ങളില്‍ ഇടപെടുന്നില്ല എന്നും ചോദ്യമുയരുന്നുണ്ട്. മുസ്ലീം പള്ളികളില്‍ സ്ത്രീകളെ കയറ്റുമോ? കന്യാസ്ത്രീകളുടെ വിവാഹം അംഗീകരിക്കുമോ? ഇങ്ങനെ ട്രോളുകളായും ചര്‍ച്ചകളായും സര്‍ക്കാരിന് നേരെ നിരവധി ചോദ്യശരങ്ങള്‍ തന്നെയുണ്ട്. ബിജെപി ഇത് സുവര്‍ണാവസരമായി തന്നെയാണ് കാണുന്നത്.

അവര്‍ സി പി എമ്മിനെതിരെ പ്രചരണം ശക്തമാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ഈ വിഷയം അനുകൂലമായി തന്നെ ബാധിക്കും. ഹിന്ദുവികാരം വ്രണപ്പെടുത്തിയാണ് ഈ വിധി നടപ്പിലാക്കുന്നതെന്നാണ് ഇടതുപക്ഷത്തിനെതിരെയുള്ള പൊതുവികാരം. വിധിയെ കേരള സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഇത് വരാനുള്ള അപകടങ്ങള്‍ക്ക് തുടക്കമാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്നു തന്നെ വേണം കരുതാന്‍. വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നേട്ടങ്ങളാണ് ബിജെപി ഒരുക്കുന്നത്. ഹിന്ദുവികാരം ആളിക്കത്തിയാല്‍ അത് ബിജെപിക്ക് ഗുണകരമാകുമെന്നു തന്നെയാണ് വിലയിരുത്തല്‍.

ഹിന്ദു വിശ്വാസികളുടെ അവകാശത്തിന് മേലുള്ള കമ്യൂണിസ്റ്റുകാരുടെ കടന്ന് കയറ്റവുമായാണ് സംഘപരിവാര്‍ ശബരിമല വിധിയെ പ്രചരിപ്പിക്കുന്നത്. അതേസമയം ശബരിമല വിഷയത്തില്‍ കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തിയിട്ടുണ്ട്. സിപിഎമ്മുകാര്‍ അവിശ്വാസികളായത് കൊണ്ട് ഹിന്ദുക്കളെ ദ്രോഹിക്കുകയാണെന്നും വിശ്വാസങ്ങളെ ഇല്ലാതാക്കുകയാണെന്നുമാണ് പ്രചാരണം. തിരഞ്ഞെടുപ്പ് വരെ ഈ വിഷയം സജീവമായി നിര്‍ത്താന്‍ ബിജെപി ലക്ഷ്യമിടുന്നുണ്ട്. ഇത് സിപിഎമ്മിനെ കാര്യമായി തന്നെ ബാധിക്കുമെന്ന് വിദഗ്ധരും വിലയിരുത്തുന്നുണ്ട്. ഇടത് സര്‍ക്കാരിനെതിരെ ഹൈന്ദവ വിശ്വാസികളുടെ മനസില്‍ കനല്‍ വീണ് കഴിഞ്ഞുവെന്നാണ് സൂചന.

ശബരിമല പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഒരു വ്യാഴവട്ടക്കാലം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് വിധി വന്നത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന ആചാരം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി 2006 ലാണ് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ ഈ വിഷയത്തില്‍ ഹര്‍ജി നല്‍കിയത്. 2006 ഓഗസ്റ്റ് 18ന് സുപ്രീംകോടതി നോട്ടീസ് നല്‍കി. തുടര്‍ന്ന് 12 വര്‍ഷം നീണ്ട നിയമ പോരാട്ടം. ഇതിനിടയില്‍ കേരളത്തിലെ മാറി മാറിവന്ന സര്‍ക്കാരുകള്‍ വിഷയത്തില്‍ പലതവണ നിലപാട് മാറ്റിയിരുന്നു.

sabarimala

എന്നാല്‍ സുപ്രീംകോടതി നിലവില്‍ വന്ന സാഹചര്യത്തില്‍ വിപ്ലവകരമായ വിധിയെന്ന് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ചൂണ്ടാക്കാട്ടി ജനങ്ങളില്‍ പ്രീതി നേടാന്‍ ശ്രമിച്ച സര്‍ക്കാരിന് ഇരുട്ടടി ലഭിച്ചതു പോലെയാണ് സംസ്ഥാനത്തിന്റെ അകത്തും പുറത്തും നിന്നുള്ള പ്രതിഷേധങ്ങള്‍. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ലക്ഷ്യം വെച്ച് ചെയ്തത് വോട്ടു ബാങ്ക് ചോര്‍ച്ചയ്ക്കാണ് ഇടവരുത്തിയതെന്ന് വേണം കരുതാന്‍. അതുകൊണ്ട് തന്നെയാവണം പാര്‍ട്ടി സെക്രട്ടറി നിലപാട് മാറ്റിയതും. സ്ത്രീകളെ ശബരിമലയില്‍ എത്തിക്കുന്നതിന് മുന്‍കൈയെടുക്കില്ലായെന്നാണ് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഹിന്ദു വിശ്വാസങ്ങളുടെ മേല്‍ കൈകടത്തുന്നവര്‍ മറ്റ് മതങ്ങളുമായി ബന്ധപ്പെട്ടുള്ള ആചാരങ്ങളിലൊന്നും തന്നെ കൈകടത്താതെന്തേ എന്ന ചോദ്യത്തിനിവിടെ പ്രസക്തി വര്‍ധിക്കുകയാണ്. എന്തായാലും ഇടത് സര്‍ക്കാര്‍ വടി കൊടുത്ത് അടി വാങ്ങിയ സ്ഥിതിയിലായിരിക്കുകയാണ് ഇപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button