തൃശൂർ: ടോൾ പ്ലാസയിൽ 3മിനിറ്റിലേറെ താമസമുണ്ടായാൽ ടോൾ ഈടാക്കാതിരിക്കാൻ കരാർ ഇല്ലെന്ന് ദേശീയപാത അഥോറിറ്റി . ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് 2010 ൽ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
വിവരാവകാശ പ്രകാരം കോണ്ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിനു നൽകിയ രേഖയിലാണ് ഈ വിവരം. മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയുടെ പണിക്കു ചെലവായ തുകയുടെ മുക്കാൽ ഭാഗവും ടോൾ പിരിവിലൂടെ ആറുവർഷത്തിനകം കരാർ കമ്പനി കൈക്കലാക്കിക്കഴിഞ്ഞു. ഇനിയും പത്തുവർഷം ടോൾ പിരിക്കാമെന്നാണ് കരാർ.
Post Your Comments