പുതിയ ഡിസ്കവറി ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. നെയിം ടാഗ് എന്നാണ് ഫീച്ചറിന്റെ പേര്. നെയിം ടാഗിലൂടെ ഉപയോക്താക്കളുടെ ഫോളോ കാര്‍ഡ് കണ്ടെത്തി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പേരുകള്‍ ഷെയര്‍ ചെയ്യാൻ കഴിയും. കൂടാതെ മറ്റു ഉപയോക്താക്കള്‍ക്ക് നെയിം ടാഗ് ചിത്രം ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമില്‍ നിങ്ങളെ ഫോളോ ചെയ്യാനും സാധിക്കും. ഐഒഎസിലും ആന്‍ഡ്രോയിഡ് വേര്ഷനുകളിലുമാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. യൂസര്‍ നെയിമും ചിത്രവും മാത്രമേ നെയിം ടാഗ് പേജുകളില്‍ കാണുകയുള്ളൂ.
Post Your Comments