സ്വീഡന്‍:തടാകത്തിലിറങ്ങിയ എട്ടുവയസുകാരി കണ്ടെത്തിയത് 1500 കൊല്ലം പഴക്കമുള്ള വാള്‍. സ്വീഡനിലെ വിഡൊസ്‌റ്റേണ്‍ തടാകത്തില്‍ നിന്നാണ് സാഗ വാനസെക്കിന് വാള്‍ കിട്ടിയത്. തടാകത്തില്‍ നിന്ന് കിട്ടിയ വാള്‍ അച്ഛനെ ഏല്‍പ്പിച്ചു.
ഏറെക്കാലപ്പഴക്കം തോന്നിച്ച വാള്‍ സാഗയുടെ കുടുംബം ജോങ്ക്‌പോങ് കണ്‍ട്രി മ്യൂസിയം അധികൃതര്‍ക്ക് കൈമാറി. സാഗ ഏല്‍പ്പിച്ച വാള്‍ ഇരുമ്പു യുഗത്തിലേതാണെന്ന വാര്‍ത്തയാണ് മ്യൂസിയം അധികൃതര്‍ രണ്ടു ദിവസം മുമ്പ് പുറത്തുവിട്ടത്. സാഗയുടെ കുടുംബത്തില്‍ നിന്ന് വാള്‍ സ്വീകരിച്ച മ്യൂസിയം അധികൃതര്‍ തടാകത്തിനു സമീപമുള്ള പ്രദേശങ്ങള്‍ ഖനനം ചെയ്യാനുള്ള ഒരുക്കത്തിലാണിപ്പോള്‍
Post Your Comments