മുൻ മൈസൂർ ഭരണാധികാരി ടിപ്പുസുൽത്താന്റെ വാൾ ലേലത്തിൽ വിറ്റു. ലണ്ടനിലെ സ്വകാര്യ ഉടമസ്ഥതയുള്ള അന്താരാഷ്ട്ര ലേല സ്ഥാപനമായ ബോൺഹാംസ് നടത്തിയ ലേലത്തിലാണ് വൻ തുകയ്ക്ക് വാൾ വിറ്റുപോയത്. റിപ്പോർട്ടുകൾ പ്രകാരം, 14 ദശലക്ഷം പൗണ്ട് അതായത്, 140 കോടി രൂപയ്ക്കാണ് വാൾ വിറ്റത്. അതേസമയം, ലേലത്തിലൂടെ പ്രതീക്ഷിച്ചതിനേക്കാൾ ഏഴിരട്ടി വിലയ്ക്കാണ് വാൾ വിൽക്കാൻ സാധിച്ചതെന്ന് ബോൺഹാംസ് അറിയിച്ചു.
കണ്ണഞ്ചിപ്പിക്കുന്ന തുകയ്ക്ക് വാൾ സ്വന്തമാക്കിയ ആളെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പതിനെട്ടാം നൂറ്റാണ്ടിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പുസുൽത്താൻ. ടിപ്പുവിന്റെ കൊട്ടാരത്തിലെ സ്വകാര്യ മുറിയിൽ നിന്നാണ് അദ്ദേഹത്തിന്റെ വാൾ കണ്ടെത്തിയത്. സ്വർണ്ണപ്പിടിയുള്ള ഈ വാളിന്റെ നീളം 100 സെന്റീമീറ്ററാണ്. കൂടാതെ, വാളിൽ ഒട്ടനവധി തരത്തിലുള്ള കരകൗശല വിരുതും കാണാൻ സാധിക്കുന്നതാണ്. ‘വാളിന്റെ വളരെ അപൂർവ്വമായ കാലിഗ്രാഫിക് ഹിൽറ്റ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലെ ഇന്ത്യൻ നിർമ്മാണത്തിന്റെ ഒരു മാസ്റ്റർ പീസാണ്’, ബോൺഹാംസ് വ്യക്തമാക്കി.
Post Your Comments