KeralaLatest News

ശസ്ത്രക്രിയയ്ക്കായി കത്തിയോ മറ്റ് ഉപകരണങ്ങളോ ഇല്ല; ഡോക്ടർ ഉപയോഗിക്കുന്നത് കാര്‍ പാര്‍ട്‌സുകളും ചൂണ്ടകൊളുത്തും

ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി കത്തിയോ മറ്റ് ഉപകരണങ്ങളോ ഇല്ലാത്തതിനാൽ ഡോക്ടർമാർ ഉപയോഗിക്കുന്നത് കാര്‍ പാര്‍ട്‌സുകളും ചൂണ്ടകൊളുത്തും. ആഴ്ചയില്‍ കുറഞ്ഞത് 50 ശസ്ത്രക്രിയകള്‍ നടക്കുന്ന ഒരു ആശുപത്രിയിലാണ് സംഭവം. ലോകത്തിലെ വളരെ അപകടം പിടിച്ച ഒരു സ്ഥലത്താണ് ഇത്തരത്തില്‍ ഒരു ആശുപത്രി നിലനില്‍ക്കുന്നത്. ദക്ഷിണ സുഡാനിലു് ബുഞ്ചിലാണ് ആസുപത്രി സ്ഥിതി ചെയ്യുന്നത്.

ഈ പ്രദേശത്തേക്ക് ഇത്തരം ഉപകരണങ്ങള്‍ എത്തിക്കാന്‍ സാധിക്കില്ല. മരുന്നുകളും മറ്റും വളരെ ബുദ്ധിമുട്ടിയാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. യാതൊരു സൗകര്യങ്ങളും ഇല്ലെങ്കിലും ആഴ്ചയില്‍ 50 ശസ്ത്രക്രിയയെങ്കിലും ചുരുങ്ങിയത് ആശുപത്രിയില്‍ നടക്കുന്നുണ്ട്. ശസ്ത്രക്രിയയ്ക്ക് മുമ്പായി കെറ്റാമിനാണ് രോഗികള്‍ക്ക് നല്‍കുന്നത്, കാരണം അനസ്‌തേഷ്യ ലഭ്യമാല്ലാത്തതാണ്. ഡോ. ഇവാന്‍ അതര്‍ അദഹര്‍ ആണ് ആശുപത്രിയിലെ ആ സൂപ്പര്‍ ഹീറോ ഡോക്ടര്‍. വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം മാത്രമാണ് ഡോക്ടര്‍ തന്റെ കുടുംബാംഗങ്ങളെ കാണാനായി പോകുന്നത്. ആശുപത്രി കോംപൗണ്ടിനുള്ളിലെ ടെന്റിലാണ് ഇദ്ദേഹം കഴിയുന്നത്.

ഉപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ അടിയറവ് പറയാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഡോക്ടര്‍ പറയുന്നു. ഒരിക്കല്‍ ശസ്ത്രക്രിയയ്ക്കായി രോഗിയുടെ ശരീരത്ത് കാറിന്റെ പ്ലേറ്റ് ഊരിയെടുത്ത് ഉപയോഗിക്കേണ്ടതായി വന്നു. യുഎന്‍ റെഫ്യുജീ എജെന്‍സി നന്‍സെന്‍ അവാര്‍ഡ് നല്‍കി 52കാരനായ ഡോക്ടറെ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു. 2011 മുതല്‍ സുഡാനിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതാണ് ഇത്തരത്തില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും കുറവിന് കാരണമെന്ന് അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button