കോട്ടയം: കുറുപ്പന്തറയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പലിശ ഇടപാടുകാരനായ സ്റ്റീഫൻ(60) ആണ് മരിച്ചത്. പകല്‍ സമയം വീട്ടില്‍ ഇയാൾ ഒറ്റയ്ക്കായിരുന്നു. വൈകുന്നേരം ഭാര്യ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിനു കാരണമായതെന്നാണ് സൂചന. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.
പ്രതിയെ സംബന്ധിച്ച് പൊലീസിനു സൂചനയുണ്ട്. സമീപത്തെ സി.സി.ടി.വി കാമറകളും ഫോണ്‍ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, കടുത്തുരുത്തി CI എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി.
Post Your Comments