Latest NewsNewsIndiaCrime

ജീവനാംശമായി ആവശ്യപ്പെട്ടത് 5 കോടി, ഭർത്താവിനേയും മാതാപിതാക്കളേയും കൊലപ്പെടുത്തി; പ്രതി ജയമാല അറസ്റ്റിൽ

ജീവനാംശം സംബന്ധിച്ച തർക്കത്തെ തുടർന്ന് ഭർത്താവിനേയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ജയമാല അറസ്റ്റിൽ. സൗക്കാർപേർട്ടിൽ കഴിഞ്ഞ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡൽഹിയിലെ ഒളിസങ്കേതത്തിൽ സഹോദരനായ അഭിഭാഷകനോടൊപ്പമായിരുന്നു ജയമാല കഴിഞ്ഞിരുന്നത്. ഡൽഹിയിലെത്തിയ തമിഴ്നാട് പൊലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ പതിനൊന്നിനു രാജസ്ഥാൻ സ്വദേശികളായ ദലിചന്ദ് (74), ഭാര്യ പുഷ്പ ഭായ് (70), മകൻ ശീതൾ (42) എന്നിവരെ ചെന്നൈയിലെ വീടിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ശീതളിന്റെ ഭാര്യ പുണെ സ്വദേശി ജയമാല ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്.

ശീതളും ജയമാലയും വിവാഹമോചനത്തിനു അപേക്ഷ നൽകിയിരുന്നു. 5 കോടി രൂപയാണ് ജയമാല ജീവനാംശമായി ആവശ്യപ്പെട്ടത്. ഇതോടെ ജയമാലയ്ക്കെതിരെ ശീതളും കേസ് നൽകി. ജീവനാംശത്തെ സംബന്ധിച്ച് പറഞ്ഞ് തീർക്കാൻ ജയമാലയും രണ്ട് സഹോദർന്മാരും ബന്ധുക്കളും അടക്കം അഞ്ച് പേർ ശീതളിന്റെ വീട്ടിൽ എത്തിയിരുന്നു. ഇത് പൊലീസ് സ്ഥിരീകരിച്ചു.

ശീതളിനു മാനസികവൈകല്യമുണ്ടായിരുന്നുവെന്നും ഇത് മറച്ച് വെച്ച് ജയമാലയുമായുള്ള വിവാഹം നടത്തിയതാണ് കൂട്ടക്കൊലയ്ക്ക് കാരണമായതെന്ന് നേരത്തേ അറസ്റ്റിലായ ജയമാലയുടെ സഹോദരൻ കൈലാശ് പൊലീസിനു മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button