മനാമ : ഏഷ്യന്‍ വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് ആവശ്യം വര്‍ധിച്ച പശ്ചാത്തലത്തിൽ രണ്ടര പതിറ്റാണ്ടിനിടെ ആദ്യമായി അമേരിക്കയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി നിര്‍ത്തി കുവൈറ്റ്. ഏഷ്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
അമേരിക്കയില്‍ ഒരു ബാരല്‍ എണ്ണയ്ക്ക് 79 ഡോളറാണ് ലഭിക്കുന്നതെങ്കിൽ ഏഷ്യയില്‍ ബാരലിന് 80 ഡോളറായിരിക്കും ലഭിക്കുക. അമേരിക്ക ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചശേഷം ഏഷ്യന്‍ വിപണിയില്‍ ആവശ്യം വര്‍ധിച്ചതിനാൽ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുടെ 80 ശതമാനവും ഏഷ്യയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഇതിനു മുൻപ് 1990ലെ ഇറാഖ് അധിനിവേശശേഷം അമേരിക്കയിലേക്കുള്ള എണ്ണ കയറ്റുമതി നിലച്ചിരുന്നു. ശേഷം 1992ലാണ് വീണ്ടും ആരംഭിച്ചത്.
Post Your Comments