ദില്ലി: അഞ്ജാത രാസവസ്തു ശരീരത്തിൽ പതിച്ച് മരണം, ഒരാൾക്ക് ഗുരുതര പരിക്കേറ്റു. മുപ്പത്തിരണ്ടുകാരനായ അമിത് ചൗഹാനാണ് മരിച്ചത്. പരിക്കേറ്റ രാഹുൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കിഴക്കൻ ദില്ലിയിലെ ജോഹാരി മെട്രോ സ്റ്റേഷന് സമീപം രാവിലെ ആറ് മണിയോടെയാണ് സംഭവം. എന്നാൽ എന്ത് രാസവസ്തുവാണ്, എവിടെ നിന്നാണ് ഇവരുടെ ദേഹത്ത് പതിച്ചതെന്ന് അറിയാൻ സാധിച്ചിട്ടില്ല. ഇരുവർക്കും പൊള്ളലേറ്റിരുന്നു.
ഇവർ രണ്ടുേരും ജൊഹാരി മെട്രോ സ്റ്റേഷന് സമീപത്ത് കൂടെ പോകുമ്പോഴാണ് രാസവസ്തു ദേഹത്ത് വീണതെന്ന് ആശുപത്രിയിൽ കഴിയുന്ന രാഹുൽ പറയുന്നു. അവിടെയുണ്ടായിരുന്ന ആൾക്കാർ ചേർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അമിത് ചൗഹാനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. എന്നാൽ സംഭവത്തെക്കുറിച്ച് മെട്രോ റെയിൽ കോർപറേഷൻ പുറത്തിറത്തിയ പ്രസ്താവനയിൽ അത്തരം രാസവസ്തുക്കൾ മെട്രോയിൽ നിന്ന് വീഴാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ചു പറയുന്നു.
Post Your Comments