ചണ്ഢീഗഡ് : അനുയോജ്യനായ വരനെ മാട്രീമോണിയല്‍ സെെറ്റ് കണ്ടെത്തി നല്‍കിയില്ല എന്ന പരാതിയില്‍ പഞ്ചാബ് ഉപഭോക്തൃ കോടതി യുവതിക്ക് 70000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. സെക്ടര്‍ 27 നിവാസിയായ യുവതിയാണ് തനിക്ക് അനുയോജ്യനായ വരനെ തേടുന്നതിനായി സെക്ടര്‍ 26 ല്‍ ഉളള വെഡിങ്ങ് വിഷ് പ്രെെവറ്റ് ലിമിറ്റഡ് എന്ന മാട്രീമോണിയല്‍ സെെറ്റില്‍ പേര് രജിസ്ട്രര്‍ ചെയ്തിരുന്നത്. 58650 രൂപ രജിസ്ട്രേഷന്‍ ഫീസടച്ച് റോയല്‍ മെമ്പര്‍ഷിപ്പായിരുന്നു നേടിയിരുന്നത്. ഇത് പ്രകാരം കമ്പനി യുവതിക്ക് 27 ഒാളം പ്രെൊഫെെലുകള്‍ അയച്ചുനല്‍കി. എന്നാല്‍ യുവതി പരാതിപ്പെടുന്നത് കമ്പനി നല്‍കിയ പ്രെൊഫെെലുകള്‍ ഒന്നും താന്‍ ഉദ്ദേശിച്ച നിലവാരം പുലര്‍ത്തിയില്ലെന്നാണ്. വീണ്ടും പ്രൊഫെെലുകള്‍ നല്‍കമെന്ന് കമ്പനി പറഞ്ഞെങ്കിലും ക്ഷമ നശിച്ചതിനാലാണ് യുവതി പരാതി നല്‍കിയതെന്നാണ് റിപ്പോർട്ട്.
അതേസമയം കമ്പനി ഈ വാദങ്ങൾക്കെതിരെ രംഗത്ത് വരികയുണ്ടായി. യുവതി മെമ്പര്‍ഷിപ്പ് എടുത്തത് മുതല്‍ അവര്‍ക്ക് പ്രെൊഫെെലുകള്‍ അയച്ചിരുന്നുവെന്നും ഇതുവരെ 37 ഒാളം പ്രൊഫെെലുകള്‍ യുവതിക്ക് അയച്ച് നല്‍കിയതായും ചില പ്രൊഫെെലുകളോട് യുവതി താല്‍പര്യം പ്രകടിപ്പിരുന്നതായും കമ്പനി പറയുന്നു. നേരിട്ടുളള ചര്‍ച്ചകള്‍ക്കും മറ്റുമായി കമ്പനിയുടെ എക്സിക്യൂട്ടീവുകള്‍ യുവതിയെ ഫോണിലൂടെയും നേരിട്ടും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാല്‍ യുവതി കമ്പനിയില്‍ നിന്നുളള യാതൊരു ഫോണ്‍ കോളുകളോടും പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും ചര്‍ച്ചകള്‍ക്ക് വരാന്‍ കൂട്ടാക്കിയില്ലെന്നും കമ്പനി കോടതിയില്‍ ബോധിപ്പിച്ചു. കോടതി ഇതനുസരിച്ച് യുവതിയും മാട്രീമോണിയല്‍ സെെറ്റുമായി നടത്തിയ എല്ലാ രേഖകളും വിശദമായി പഠിച്ചു. അതിനുശേഷം യുവതി തുക മുടക്കി മെമ്പര്‍ഷിപ്പ് എടുത്ത സ്ഥിതിക്ക് യുവതിക്ക് അനുയോജ്യനായ വരനെ കണ്ടെത്തിക്കൊടുക്കാന്‍ മാട്രീമോണിയല്‍ സെെറ്റ് ബാധ്യസ്ഥരാണെന്നാണ് കോടതി അറിയിച്ചത് . ഈ കാര്യത്തില്‍ കമ്പനി പരാജയപ്പെട്ട സ്ഥിതിക്ക് യുവതി നല്‍കിയ ഫീസ് ഉള്‍പ്പെടെ നഷ്ടപരിഹാരവും കൂട്ടി 70,000 രൂപ നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു.
Post Your Comments