Latest NewsNattuvartha

പരിശോധനക്കെത്തി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ; വ്യാജ ഡോക്ടർക്ക് സംഭവിച്ചത്

ഉദ്യോഗസ്ഥർ ഡിഎംഒയെ വിളിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് ‌വ്യാജ ഡോക്ടർ‍ പറന്നത്

നിലമ്പൂർ (മലപ്പുറം): പരിശോധനക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഇത് കണ്ട ചികിത്സകൻ ഇറങ്ങിയോടി. ഉദ്യോഗസ്ഥർ ചികിത്സാകേന്ദ്രം പൂട്ടി സീൽ ചെയ്തു.

ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഉദ്യോഗസ്ഥർ എത്തുമ്പോൾ ചികിത്സകൻ പരിശോധനയുടെ തിരക്കിലായിരുന്നു. മുറിയിൽ സഹായിയും 5 രോഗികളും ഉണ്ടായിരുന്നു. വിശദ വിവരങ്ങൾ ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥർ ഡിഎംഒയെ വിളിക്കാൻ മുറിയുടെ പുറത്തിറങ്ങിയ തക്കത്തിനാണ് ചികിത്സകൻ ഇറങ്ങിയോടിയത്. സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് വ്യാജ ഡോക്ടർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button