ഗുവാഹത്തി: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഏഴ് റൊഹിന്‍ഗ്യന്‍ മുസ്ലീംകളെ അസ്സം അതിര്‍ത്തി കടത്തി മ്യാന്മറിലേക്ക് അയക്കുമെന്ന് ബോര്‍ഡര്‍ പോലീസ്. 2012ല്‍ പിടിയിലായ ഇവര്‍ ജയിലിലായിരുന്നു. ഇവരെ ബസ് മാര്‍ഗം അതിര്‍ത്തിയില്‍ എത്തിച്ച് മ്യാന്മറിലേക്ക് കടത്താനാണ് തീരുമാനമെന്ന് അതിര്‍ത്തി പോലീസ് വ്യക്തമാക്കി.
ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. അനധികൃതമായി കടന്ന വിദേശികളെ നാടുകടത്തുമെന്നും അസ്സം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഭാസ്കര്‍ ജ്യോതി മഹന്ദ അറിയിച്ചു
Post Your Comments