KeralaLatest News

വീണ്ടും സംഗീത ലോകത്തേക്ക് തിരിച്ചു വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്; ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ചെന്നിത്തല

ഫ്യൂഷന്‍ സംഗീതത്തിന് പുതിയ മുഖവും ആസ്വാദന തലവും നല്‍കിയ സംഗീതജ്ഞന്‍ കൂടിയായിരുന്നു ബാലഭാസ്‌കര്‍-അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ (40) ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്തരിച്ചു. ബാലഭാസ്‌കറിന്റെ മരണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. ഫ്യൂഷന്‍ സംഗീതത്തിന് പുതിയ മുഖവും ആസ്വാദന തലവും നല്‍കിയ സംഗീതജ്ഞന്‍ കൂടിയായിരുന്നു ബാലഭാസ്‌കര്‍-അദ്ദേഹം പറഞ്ഞു.

വീണ്ടും സംഗീത ലോകത്തേക്ക് തിരിച്ചു വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്. ഒരു അപൂര്‍വ പ്രതിഭയുടെ അസ്തമനമാണ് ബാലഭാസ്‌കറിന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്നും അദ്ദേഹത്തിന്റെ നിര്യാണം തീരാദു;ഖമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വളരെ ചെറിയ പ്രായത്തില്‍ തന്നെ സംഗീതത്തിന്റെ കൊടുമുടികള്‍ കീഴടക്കിയ ബാലഭാസ്‌കറില്‍ നിന്നും ഇനിയും കനപ്പെട്ട സംഭാവനകള്‍ മലയാളികള്‍ പ്രതീക്ഷിച്ചിരിക്കെയാണ് മരണം അദ്ദേഹത്തെ തട്ടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

വയലിനില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച ബാലഭാസ്‌കര്‍, ദേശീയപാതയിലെ പള്ളിപ്പുറത്തുണ്ടായ കാറപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഇവിടെ ചികിത്സയിലായിരുന്നു. ആരോഗ്യനിലയില്‍ ഇന്നലെ വൈകിട്ട് നേരിയ പുരോഗതിയുണ്ടായെങ്കിലും വീണ്ടും സ്ഥിതി വഷളാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.

കഴിഞ്ഞ മാസം 25ന് പുലര്‍ച്ചെ നാല് മണിക്ക് തിരുവനന്തപുരം പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പിന് സമീപത്തെ ശ്രീപാദം കോളനിക്ക് മുന്നിലായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ച് തകര്‍ന്നത്. ഒപ്പമുണ്ടായിരുന്ന മകള്‍ തേജസ്വിനി ബാല (രണ്ട് വയസ്) അപ്പോള്‍ തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ചികിത്സയിലാണ്.ഡ്രൈവര്‍ അര്‍ജ്ജുനും ചികിത്സയിലാണ്. തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് തിരുമലയിലെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button