ന്യൂഡല്‍ഹി•സ്വച്ഛ ഭാരത നിധിയിലേക്ക് എറ്റവും വലിയസംഭാവന ചെയ്തതിനു മാതാ അമൃതാനന്ദമയീ ദേവിയെ മഹാത്മാഗാന്ധി ഇന്റര്‍നാഷണല്‍ സാനിറ്റേഷന്‍ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചു. ഐക്യരാഷ്ട്രസഭയുടെ ജനറല്‍സെക്രട്ടറി ആന്റോണിയോഗട്ടേറസിന്റെ സാന്നിധ്യത്തില്‍ രാഷ്ട്രപതി ഭവനില്‍വെച്ച് അവാര്‍ഡ് നല്‍കിക്കൊണ്ടാണ് അമ്മയെ ആദരിച്ചത്. നാല് വര്‍ഷം മുന്‍പ് സ്വച്ഛഭാരത് നിധിയിലേക്ക് അമ്മ 100 കോടിരൂപയാണ് സംഭാവന ചെയ്തത്. ഗംഗതീരത്ത് വസിക്കുന്ന നിര്‍ദ്ധനരായവര്‍ക്ക ് ശൗചാലയങ്ങള്‍ പണിയുവാന്‍ വേണ്ടിയാണ് ഈ തുകവിനിയോഗിച്ചത്. വേദിയില്‍ സംസാരിക്കവെ, ശുചിത്വത്തിനും പ്രകൃതി സംരക്ഷണത്തിനും വേണ്ടിമഠം നടത്തിയ സമര്‍പ്പിതസേവനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി അമ്മയ്ക്ക് കൃതജ്ഞത പ്രകാശിപ്പിച്ചു. ‘ഞാന്‍ സംപൂജ്യയായ അമ്മയ്ക്ക് വിശേഷിച്ചും പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു. കാരണം ഈ കര്‍മ്മം ആരംഭിച്ചപ്പോള്‍ തന്നെ അമ്മ ക്രിയാത്മകമായിഇതില്‍ പങ്കെടുത്തു; ഈ ദൗത്യത്തെ സമ്പൂര്‍ണ്ണമായി സ്വന്തം ചുമലില്‍ ഏറ്റെടുത്തു. അമ്മ സ്വയംസമയം കണ്ടെത്തി ആദരണീയനായ ബാപ്പുജിയുടെ ജന്മ ദിനത്തില്‍ ഈ അവസരത്തിന് പകിട്ടേകി. അതിനു അമ്മയ്ക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുന്നു’ അദ്ദേഹം പറഞ്ഞു.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അമ്മയുടെയും ആശ്രമത്തിന്റെയും സംഭാവനകള്‍ എടുത്തുകാട്ടുന്ന ഒരുവീഡീയോ, സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ‘നാം രാവിലെ ഉണര്‍ന്നാലുടന്‍ പല്ലുതേക്കുന്നു , പരിസരശുചീകരണവും അത് പോലെതന്നെയാകണം നമ്മുടെ ആരോഗ്യത്തിനും സ്വാസ്ഥ്യത്തിനും വേണ്ടിയാണ് അത്. ശരിയായ മനോഭാവത്തോടെ ഒരു ഓട വൃത്തിയാക്കാന്‍ കഴിഞ്ഞാല്‍ അത ്തന്നെ ഈശ്വരപൂജയായിത്തീരും. സനാതന ധര്‍മ്മത്തില്‍ സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല. ശുചിത്വം ഏറ്റവും പ്രധാനം’. അമ്മ പറഞ്ഞു.
പ്രധാനമന്ത്രിക്കും, ഐക്യരാഷ്ട്രസഭയുടെ ജനറല്‍ സെക്രട്ടറിക്കും പുറമെ, സുഷമാസ്വരാജ് (വിദേശകാര്യ മന്ത്രി), ഉമാ ഭാരതി (ജലവിഭവ മന്ത്രി), സഹമന്ത്രിമാരായ രമേശ്ജി ഗേജി നാഗി, മനോജ് സിന്‍ഹ, ഹര്‍ദീപ് സിംഗ് പുരി, ലോക ബാങ്കിന്റെ മേഖല വൈസ് പ്രസിഡന്റ്, യൂണിസെഫ് എക്‌സിക്യൂട്ടിവ്ഡയറക്റ്റര്‍, 50 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരടങ്ങിയ പ്രതിനിധി സംഘങ്ങള്‍, കേന്ദ്ര സര്‍ക്കാരിലെ പ്രധാന നേതാക്കള്‍ എന്നിവരും പങ്കെടുത്തു.
Post Your Comments