തിരുവനന്തപുരം: ആവശ്യമുള്ള മദ്യം ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കണമെന്ന‌് ആവശ്യപ്പെട്ട‌് പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല മുഖ്യമന്ത്രിക്ക‌് കത്ത‌് നല്‍കി. കേരളത്തില്‍ ആവശ്യമായ മദ്യത്തിന്റെ എട്ട‌് ശതമാനമാണ‌് മറ്റ‌് സംസ്ഥാനങ്ങളില്‍നിന്ന‌് കൊണ്ടുവരുന്നത‌്. ഇത‌് വേണ്ടെന്ന‌് വയ‌്ക്കണമെന്നാണ് ആവശ്യം. കര്‍ണാടകയിലെ വിദേശമദ്യ ലോബിയുമായുള്ള കോണ്‍ഗ്രസുകാരുടെ അടുപ്പത്തെക്കുറിച്ച‌് ചോദിച്ചപ്പോഴായിരുന്നു ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിന‌് ആവശ്യമുള്ള ബിയറിന്റെ 40 ശതമാനം കര്‍ണാടകയില്‍നിന്നാണ‌് വാങ്ങുന്നത‌്. നിലവിലെ സര്‍ക്കാര്‍, കോ-ഓപറേറ്റീവ് ഡിസ്‌റ്റലറികളുടെയും ബ്രൂവറികളുടെയും ഉല്‍പാദനശേഷി കൂട്ടണമെന്നാണ് ചെന്നിത്തല മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നത്. ബിവറേജസ് കോര്‍പറേഷന്‍ മുഖേന വിതരണം ചെയ്യുന്ന മദ്യം പൂര്‍ണ്ണമായും ഇങ്ങനെ സമാഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ അന്വേഷണം നടത്തുന്നതിന‌് ഗവര്‍ണര്‍ക്ക‌് കത്തു നല്‍കിയതായും അദ്ദേഹംവ്യക്തമാക്കി.
Post Your Comments