Latest NewsNattuvartha

ആറു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു,

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് ദാരുണ മരണം സംഭവിച്ചത്

കാസർകോട്: ആറ് വയസുകാരിക്ക് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ദാരുണ മരണം. ബസിറങ്ങി വീട്ടിലേക്ക് നടന്നു വരികയായിരുന്ന ആറു വയസ്സുകാരി വൈദ്യുതികമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ചു. കുമ്പഡാജെ നേരപ്പാടി ഓർമ്പോടിയിലെ ജയരാമന്റെയും ജയന്തിയുടെയും മകൾ അർപ്പിത (6)യാണ് മരിച്ചത്.

അതിശക്തമായ കാറ്റിലും മഴയിലും മരംവീണ്‌ വൈദ്യുതി ലൈനുകൾ പൊട്ടി നിലത്ത് വീണിരുന്നു. സഹോദരൻ ഹേമന്ത് കുമാറിനൊപ്പം ഓടിപ്പോയ കുട്ടി വീണ് കിടന്ന ലൈനിൽ തൊട്ടു. മകൾക്ക് ഷോക്കേൽക്കുന്നത് കണ്ട് ഓടിയെത്തിയ മകളെ സ്പർശിച്ചതോടെ അമ്മയ്ക്കും ഷോക്കേറ്റു. അതു വഴി ബൈക്കിൽ വന്ന അയൽവാസി അമ്മ ജയന്തിയെ മാറ്റിയതിനാൽ രക്ഷപ്പെട്ടു. ഏത്തടുക്ക എയുഎൽപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് അർപിത. സഹോദരൻ സായ്കുമാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button