തിരുവനന്തപുരം: ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ആശുപത്രി സൂപ്രണ്ടിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പട്ടാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്ന് സ്‌പെഷ്യാലിറ്റി ഒപികള്‍ ബഹിഷ്‌കരിക്കുന്നത്. വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചവര്‍ക്ക് കിടത്തി ചികില്‍സ നല്‍കാന്‍ വൈകി എന്നാരോപിച്ചാണ് ആശുപത്രി സൂപ്രണ്ടിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്.
വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചവര്‍ക്ക് കിടത്തി ചികില്‍സ നല്‍കാന്‍ വൈകി എന്നാരോപിച്ച് ആശുപത്രി സൂപ്രണ്ടിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌തെന്നാണ് പരാതി. സൂപ്രണ്ടിനെ ആക്രമിച്ചവര്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇതോടെയാണ് ആശുപത്രിയില്‍ സമരം തുടങ്ങാന്‍ തീരുമാനിച്ചത്.
കയ്യേറ്റത്തെത്തുടര്‍ന്ന് സൂപ്രണ്ടിന് കൈയ്ക്ക് പരുക്കേറ്റു. അറസ്റ്റ് ഉള്‍പ്പടെ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കാന്‍ വ്യാഴാഴ്ച യോഗം ചേരുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ അറിയിച്ചു. ആശുപത്രിയിലെത്തിയ ഭരണകക്ഷിയിലെ ചില പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു.
Post Your Comments