Latest NewsIndia

ഒരേ പെണ്‍കുട്ടിയോട് പ്രണയം : രണ്ട് വിദ്യാര്‍ഥികള്‍ക്ക് സംഭവിച്ചതിങ്ങനെ

കൊലപാതകമാണോ ആത്മഹത്യയാണോ എന്ന അന്വേഷണത്തിലാണ് പോലീസിപ്പോള്‍

ഹൈദരാബാദ്: ഒരേ പെണ്‍കുട്ടിയോട് പ്രണയം തോന്നിയ വിദ്യാർത്ഥികൾ തീകൊളുത്തി ആത്മഹത്യാ ചെയ്തതായി റിപ്പോർട്ട്. തെലങ്കാനയിലെ ജാഗ്തിയലില്‍ ഞായറാഴ്ചയാണ് സംഭവം.ഇവര്‍ പരസ്പരം തീ കൊളുത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം. ഒരു മിഷണറി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന ഇരുവര്‍ക്കും സഹപാഠിയായ പെണ്‍കുട്ടിയോട് തോന്നിയ ഇഷ്ടം ഇവര്‍ക്കിടയില്‍ ശത്രുതയ്ക്ക് വഴിതെളിച്ചിട്ടുണ്ടാവാമെന്നു പോലീസ് പറയുന്നു.

സംഭവ സ്ഥലത്തു നിന്ന് ബിയര്‍കുപ്പികളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. തീ കൊളുത്തുന്നതിന് മുന്‍പ് ഇവര്‍ പരസ്പരം പെട്രോളൊഴിച്ചുവെന്നാണ് സൂചന. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന അന്വേഷണത്തിലാണ് പോലീസിപ്പോള്‍. കൂടാതെ ഇവര്‍ക്കൊപ്പം മറ്റൊരു ആണ്‍കുട്ടിയും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ആ വഴിക്കും പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button