ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വിട്ടുനല്‍കില്ലെന്ന് പറഞ്ഞട്ടില്ലെന്നു പന്തളം കൊട്ടാരം . സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജപ്രചാരണ മാണെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘത്തിന്റെ ലെറ്റര്‍ പാഡില്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഇത്തരം പ്രചാരണങ്ങള്‍ വസ്തുതവിരുദ്ധവും തെറ്റിധാരണ പരത്തുന്നതുമാണ് .
അയ്യപ്പനെ ചാര്‍ത്താനുള്ള തിരുവാഭരണം സന്നിധാനത്ത് എത്തിക്കുന്നതും മറ്റുമായ ശബരിമലയിലെ യാതൊരുവിധ ആചാരങ്ങളും ലംഘിക്കാന്‍ കൊട്ടാരത്തിനാവില്ല . തെറ്റായ പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനപടി സ്വീകരിക്കുന്നതാണ് എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു .
Post Your Comments