കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലെത്തി സന്ദര്‍ശിച്ച് കാഞ്ഞിരപ്പള്ളി ബിഷപ് മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ ജോസ് പുളിക്കല്‍, മലങ്കര സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ്. ജയിലില്‍ നിന്നും സന്ദര്‍ശനാനുമതി നേടിയ ബിഷപ്പുമാര്‍ ഫ്രാങ്കോയുമായി 10 മിനിറ്റ് സംസാരിച്ച ശേഷമാണ് പുറത്തിറങ്ങിയത്.
ബിഷപ്പിന് പിന്തുണക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ക്രിസ്തുവിനെ കുരിശില്‍ തറച്ചത് തെറ്റ് ചെയ്തിട്ടാണോയെന്നായിരുന്നു മാത്യു അറയ്ക്കലിന്റെ പ്രതികരണം. ഫ്രാങ്കോക്ക് പ്രാര്‍ഥനാ സഹായം നല്‍കാനാണ് വന്നതെന്ന് ബിഷപ് മാത്യു അറയ്ക്കല്‍ പറഞ്ഞു. അതേസമയം കന്യാസ്ത്രീക്ക് പിന്തുണയുണ്ടോയെന്ന ചോദ്യത്തിന് പീഡിക്കപ്പെട്ടോയെന്ന് കോടതി കണ്ടെത്തുമെന്നായിരുന്നു മറുപടി.
Post Your Comments