NattuvarthaLatest News

അന്താരാഷ്ട്ര നിലവാരമുള്ള മിനി ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവർത്തനം പാതിവഴിയിൽ നിലച്ചു

‌രണ്ടാംഘട്ട നിർമാണത്തിന് പണം അനുവദിക്കാത്തതിനെത്തുടർന്നാണ് പണി നിലച്ചത്

കൊടുങ്ങല്ലൂർ: യുവാക്കളുടെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി മിനി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം സ്തംഭനാവസ്ഥയിൽ തന്നെ. അന്താരാഷ്ട്ര നിലവാരമുള്ള മിനി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം പാതിവഴിയിൽ സ്തംഭിച്ചു. രണ്ടാംഘട്ട നിർമാണത്തിന്           പണം  അനുവദിക്കാത്തതിനെത്തുടർന്നാണ് പണി നിലച്ചത്.

ഇൻഡോർ സ്റ്റേഡിയം 2015 ഡിസംബറിലാണ് പുല്ലൂറ്റ് കുഞ്ഞുകുട്ടൻ തമ്പുരാൻ കോളേജ് ഗ്രൗണ്ടിലെ ഒന്നരയേക്കർ സ്ഥലം ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര സൗകര്യങ്ങളോടുകൂടിയ മിനി സ്‌റ്റേഡിയത്തിൻറെ നിർമാണം തുടങ്ങിയത്. 32,700 ചതുരശ്രയടി വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലായാണ് നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button