
കോട്ടയം : ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുമ്പോൾ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി. സുപ്രീംകോടതി വിധി അംഗീകരിക്കുമ്പോഴും ജനാധിപത്യ സർക്കാർ ആവശ്യമായ മുൻകരുതൽ എടുക്കണം. വിധി നടപ്പാക്കുമ്പോൾ ഈ പ്രദേശത്ത് ഉണ്ടാകാവുന്ന സാമൂഹിക പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി എടുക്കണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു.
Post Your Comments