Latest NewsNattuvartha

സൗജന്യമായി മദ്യം നല്‍കിയില്ല: സെക്യൂരിറ്റിക്കാരനെ മര്‍ദ്ദിച്ച്് മദ്യപ സംഘം ബാര്‍ തകര്‍ത്തു

താമരശേരി: സൗജന്യമായി മദ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മദ്യപ സംഘം ബാര്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് ചുങ്കത്തെ ഹസ്തിനപുരി ബാറാണ് സംഘം അടിച്ചു തകര്‍ത്തത്. ശനിയാഴ്ച രാത്രി 11.30തോടെ എട്ട് പേരുടെ സംഘം ബാറിലെത്തുകയും മദ്യപിക്കുകയുമായിരുന്നു. തുടര്‍ന്ന് ബില്‍ തുക ആവശ്യപ്പെട്ട ജീവനക്കാരോട് മദ്യം സൗജന്യമായി നല്‍കാന്‍ സംഘം ആവശ്യപ്പെട്ടു.  ജീവനക്കാര്‍ ഇത് നിഷേധിച്ചപ്പോള്‍ ഇവര്‍ ബാറിലെ റിസപ്ഷന്‍ കൗണ്ടറില്‍ എത്തി ഫര്‍ണിച്ചറും ടെലിഫോണും കംപ്യൂട്ടറുകളും അടിച്ചു തകര്‍ത്തു.

അക്രമം തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരായ ഹരിദാസന്‍, രാജന്‍ എന്നിവരെയും സംഘം ആക്രമിച്ചു. തുടര്‍ന്ന് ആയുധങ്ങളും ബാറിലെ ഫര്‍ണിച്ചറുകളുമെടുത്ത് ചില്ലുകള്‍ തകര്‍ത്തു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ് പോലീസ് നാലു പേരെ അറസറ്റ് ചെയ്തു. ബാക്കിയുള്ളവര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. അമ്പായത്തോട് മിച്ചഭൂമിയില്‍ താമസിക്കുന്ന കാറ്റാടിക്കുന്ന് വീട്ടില്‍ സുബിത്ത് (26), പിലാക്കണ്ടി ബിപിന്‍ലാല്‍ (27), ചമ്പ്രക്കാട്ട് പുറായില്‍ ബിജീഷ് (27), ആനപ്പാറ പൊയില്‍ പ്രവീണ്‍ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. ഏകദേശം 4 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബാര്‍ ഉടമകള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button