KeralaLatest NewsNews

ലോക്സഭാ തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചിടും

ഏപ്രിൽ 26 നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുക

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടാൻ തീരുമാനം. വോട്ടെടുപ്പ് ദിവസമായ വെള്ളിയാഴ്ച വൈകിട്ട് ആറുമണിവരെയാണ് മദ്യശാലകള്‍ അടച്ചിടുന്നത്. കൂടാതെ, ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിനമായതിനാല്‍ അന്നേ ദിവസവും മദ്യ വില്പനശാലകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

read also: അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്ര ഇടിമിന്നലോടു കൂടിയ മഴ, 9 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ആകെ 7 ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടമായ ഏപ്രിൽ 26 നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണം നാളെ ആണ് അവസാനിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button